ഡിങ്കൻ ചികിത്സാ സഹായകമ്മിറ്റി നവംബർ 03 തിങ്കളാഴ്ച വൈകീട്ട് 4 മണി മുതൽ 9 മണി വരെ പുലരി വായനശാലക്ക് സമീപം വെച്ച് സഹായ കുറി നടത്തുന്നു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് 11-ാംവാർഡിലെ കല്ലിൽ താഴെ വിഷ്ണു വൈശാഖൻ (36) (ഡിങ്കൻ) ഗുരുതരമായ ഹൃദ്രോഗത്തോടൊപ്പം, കിഡ്നി സംബന്ധമായ അസുഖവും ബാധിച്ച് അവശനിലയിലാണ്. ഷുഗർ ക്രമാതീതമായി ഉയരുന്ന രോഗം കൂടിയുള്ളതിനാൽ മരുന്നുകളോടുള്ള പ്രതികരണം കുറവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലും, എം എം സി യിലും തുടർച്ചയായി ചികിത്സിച്ച് വരികയാണ്‌. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്ത ഒരു കുട്ടിയടക്കം രണ്ടു പെൺകുട്ടികളുടെ പിതാവായ വിഷ്ണു ഓട്ടോ ഓടിച്ചായിരുന്നു കുടുംബം നോക്കിയിരുന്നത്. ദീർഘകാലമായി തുടരുന്ന ചികിത്സ ചെലവിനാൽ സാമ്പത്തിക ബാധ്യതയിലായ വിഷ്ണുവിനെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനായി ജനപ്രതിനിധികളും പ്രദേശത്തെ സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സമാഹരണം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 നവംബർ 03 തിങ്കളാഴ്ച വൈകീട്ട് 4 മണി മുതൽ 9 മണി വരെ പുലരി വായനശാലക്ക് സമീപം വെച്ച് നടത്തുന്ന സഹായ കുറിയിൽ പങ്കെടുത്ത് നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അറിയിക്കുന്നതോടൊപ്പം ഈ യുവാവിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ .എം.എം രവീന്ദ്രൻ ചെയർമാനും,ഇ എം മനോജ് കൺവീനറും, കെ പി രമേശൻ ട്രഷറാറായും . കീഴരിയൂർ ഗ്രാമീൺ ബാങ്കിൽ വിഷ്ണുവൈശാഖന് വേണ്ടി ഒരു അകൗണ്ടും ആരംഭിച്ചിട്ടുണ്ട്. A/c no: 40223101074093, IFടc KL G O O 40 223. GP No: 7909241694

Leave a Reply

Your email address will not be published.

Previous Story

ബ്രേയ്സ്ലെറ്റ് നഷ്ടപ്പെട്ടു

Next Story

സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി പന്ത്രണ്ടാമത് വർണ്ണം ചിത്രരചന മത്സരം നടത്തി

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 04-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ

കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ്. ജനമുന്നേറ്റം പദയാത്ര

കൊയിലാണ്ടി നഗരസഭയിലെ LDF ദുർഭരണത്തിനെതിരെ UDF നടത്തുന്ന ജനമുന്നേറ്റം പദയാത്രയുടെ രണ്ടാം ദിവസത്തെ ഉദ്ഘാടനം കാവുംവട്ടത്ത് വെച്ച് ജില്ല കോൺഗ്രസ്സ് കമ്മിറ്റി

തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകം പരിശോധിക്കും

തിരുവങ്ങൂർ മേൽപ്പാലത്തിലെ ഇരുവശങ്ങളിലുമുള്ള റോഡ് നിർമാണ ത്തിലെ അപാകം പരിഹരിച്ച് പ്രവൃത്തി തുടരാൻ ധാരണ. സമീപ റോഡും പാർശ്വ ഭിത്തികളും വിദഗ്ദ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ

മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡ് പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍-ചെറുവണ്ണൂര്‍-പന്നിമുക്ക് ആവള-ഗുളികപ്പുഴ പാലം അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി