കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു

താമരശ്ശേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് പ്രസിഡണ്ടും മുദരിസുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു 80 വയസ്സായിരുന്നു 1945 ൽ പൂനൂരിനടുത്ത മങ്ങാട് ,കുഞ്ഞായിൻകുട്ടി ഹാജിയുടെയും ഏളേറ്റിൽ ആയിഷയുടെയും മകനായി ജനനം.സ്വദേശത്ത് വെച്ച് പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം 1972 ൽ തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തിൽ വെച്ച്
പഠനം പൂർത്തിയാക്കി ബാഖവി ബിരുദം നേടി. നാലു പതിറ്റാണ്ടുകാലം കാന്തപുരം എ.പിഅബൂബക്കർ മുസ്ലിയാരുടെ സഹപ്രവർത്തകനായി കാരന്തൂർ മർക്കസിലാണ് സേവനം . സുന്നി മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട്, സുന്നി വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡണ്ട്
കട്ടിപ്പാറ അൽ ഇഹ്സാൻ എജുക്കേഷനിൽ സെൻറർ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

Leave a Reply

Your email address will not be published.