ക്യു എഫ് എഫ് കെ പുരസ്‌ക്കാര ചടങ്ങ് പ്രൌഡ്ഢ ഗംഭീരം

കൊയിലാണ്ടി ഫിലിം ഫാക്ട്ടെറി കോഴിക്കോട് ന്റെ മൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാര ചടങ്ങ് ചലച്ചിത്ര മേഖലയിലെ പ്രതിഭാധനരെ അണിനിരത്തി പ്രൌഡ്ഢഗംഭീരമായി നടന്നു. കൊയിലാണ്ടി ടൌൺ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ലയുടെ അധ്യക്ഷതയിൽ സംവിധായകൻ ജിയോ ബേബി ഉത്ഘാടനം നിർവഹിച്ചു. ചലച്ചിത്ര നടൻ സൗബിൻ ഷാഹിർ മുഖ്യാതിഥിയായിരുന്നു.
ക്യു എഫ് എഫ് കെ സംഗീതശ്രീ പുരസ്ക്കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്കാരം സംവിധായകൻ കമൽ, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നടൻ സുധീഷ്, നവാഗത സംവിധായകൻ അവാർഡ് പൊന്മാൻ ചിത്രത്തിന്റെ സംവിധായകൻ ജ്യോതിഷ് ശങ്കർ എന്നിവർ സൗബിൻ ഷാഹിർ, ജിയോ ബേബി എന്നിവരിൽ നിന്നും സ്വീകരിച്ചു. ചടങ്ങിൽ ദൃശ്യമാധ്യമ, ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ സമർപ്പിച്ചു.
കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷൻ അഡ്വ കെ സത്യൻ, ഫെസ്റ്റിവൽ ജൂറിയായ ഛായാഗ്രാഹകൻ വിപിൻ മോഹൻ, ഗാനരചയിതാവ് സന്തോഷ്‌ വർമ്മ, നിധീഷ് നടേരി, ശിവദാസ് പൊയിൽക്കാവ്, പ്രശാന്ത് പ്രണവം തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്യു എഫ് എഫ് കെ പ്രസിഡന്റ് ജനു നന്തി ബസാർ, ഖജാൻജി ആഷ്‌ലി സുരേഷ് മുഖ്യാതിഥി സൗബിൻ ഷാഹിറിന് ക്യു എഫ് എഫ് കെ യുടെ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി സാബു കീഴരിയൂർ സ്വാഗതവും, ഫെസ്റ്റിവൽ ജനറൽ കൺവീനർ ഹരി ക്ലാപ്സ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

Next Story

കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അന്തരിച്ചു

Latest from Main News

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക്

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും; സർക്കാർ ഉത്തരവിറക്കി

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ

ശബരിമല സന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്

ശബരിമല സന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക്