അഴിയൂർ:ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കുമന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ , കെ കെ രമ എം എൽ എ . അഴിയൂർ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് സ്റ്റേഡിയം വികസനം നടപ്പിലാക്കും.ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ നൽകിയ സ്റ്റേഡിയം നവീകരിക്കണമെന്ന നി വേദനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിൽ എത്തിയ എം പി ജനപ്രതിനിധികൾ , സാമൂഹിക രാഷ്ടീയ സംഘടനകൾ സ്പോർട്സ് ക്ലബ്ബ് പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.ആധുനിക സൗകര്യത്തോടെയുള്ള ഫുട്ബോൾ , വോളി ബോൾ, ഷട്ടിൽ കോർട്ടുകൾ, അത് ലറ്റിക്സ് മൽസരത്തിനുള്ള സംവിധാനം എന്നിവ ഒരുക്കണമന്ന് ചർച്ചയിൽ ആവശ്യമുർന്നു. ഇതിലേക്ക് ഫണ്ട് അടക്കമുള്ള കാര്യത്തിൽ ഉന്നതതല യോഗം വിളിക്കുമെന്ന് എം പി പറഞ്ഞു. ചർച്ചകളിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ , താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല , കവിത അനിൽകുമാർ , അനുഷ ആനന്ദസദനം, പി ബാബുരാജ്, ടി സി രാമചന്ദ്രൻ , കെ അൻവർ ഹാജി, പ്രദീപ് ചോമ്പാല, വി കെ അനിൽ കുമാർ , പി പി ഇസ്മായിൽ, ഫിറോസ് കാളാണ്ടി, സാജിദ് നെല്ലോളി, പി കെ കോയ , കെ പി വിജയൻ, കെ.കെ ഷെറിൻ കുമാർ , എം ഇസ്മായിൽഎന്നിവർ പങ്കെടുത്തു.
പടം: ചോമ്പാൽ മിനി സ്റ്റേഡിയം ഷാഫി പറമ്പിൽ എം പി സന്ദർശിക്കുന്നു.
Latest from Main News
കായികതാരങ്ങളായ 50 വിദ്യാർഥികൾക്ക് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ മികച്ച
ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ
താമരശ്ശേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് പ്രസിഡണ്ടും മുദരിസുമായ കെ കെ അഹമ്മദ്







