എൻ.ഇ.പി വിദ്യാഭ്യാസ മേഖലയിൽ നിന്ന് ദരിദ്രരെ പുറത്താക്കാനുള്ള ആസൂത്രിത പദ്ധതി: ഡോ കെ എൻ. അജോയ്കുമാർ

കോഴിക്കോട്.: വിദ്യാഭ്യാസത്തിൻ്റെ കോർപറേറ്റ് വൽകരണവും വർഗീയവൽകരണവും നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിലും പി.എം ശ്രീ പദ്ധതിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിദ്വാഭ്യാസ രംഗത്ത് നിന്ന് സാധാരണക്കാരെ പുറ ത്താക്കുന്ന എക്സിറ്റ് – എൻട്രി പരിപാടികളിലൂടെയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. പ്രാഥമിക വിഭ്യാഭ്യാസം മുതൽ ഗവേഷണ മേഖല വരെ തുടർച്ചയായി നിലനിൽക്കുന്ന ആസുത്രണമാണ് എൻ.ഇ.പി യിലൂടെ കേന്ദ്ര ഗവർമെണ്ട് തങ്ങളുടെ കാവിവൽക്കരണം ഉൾചേർത്തു കൊണ്ട് നടപ്പിലാക്കുന്നത്. ദരിദ്രരെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറത്താക്കുന്നതിന് വിദ്യാഭ്യാസ പദ്ധതിയിൽ തന്നെ സിദ്ധാന്തം ചമക്കുന്ന കോർപ്പറേറ്റ് ആസൂത്രണമാണിത് എന്ന് ഡോ. K N അജോയ് കുമാർ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന കാവിവൽക്കരണവും, വാണിജ്യവൽക്കരണവും ലക്ഷ്യം വെക്കുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് ക്വിറ്റ് പി എം ശ്രീ ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് എസ്.കെ. പ്രതിമക്ക് സമീപം നടന്നപ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു
ഡോ. കെ എൻ. അജോയ് കുമാർ.

പി.കെ. പ്രിയേഷ്കുമാർ അധ്യക്ഷത വഹിച്ചു. സേവ് എഡുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എം. ജ്യോതി രാജ്,വിജയരാഘവൻ ചേലിയ,
കൾച്ചറൽ ഫോറം ചെയർമാൻ വി.എ. ബാലകൃഷ്ണൻ, പി.ടി.ഹരിദാസ്, രാജശേഖരൻ എന്നിവർ സംസാരിച്ചു. പി.എം. ശ്രീകുമാർ, കെ.പി.ചന്ദ്രൻ, വേണുഗോപാൽ കുനിയിൽ,എം.പ്രേമ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോമത്തുകര കൈലാസിൽ ശ്രീധരൻ അന്തരിച്ചു

Next Story

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Latest from Main News

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻ‌കൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുമ്പിൽ ഹാജരാകണമെന്ന്

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുൽപ്പള്ളി ആച്ചനഹള്ളി നായ്ക്ക ഉന്നതിയിലെ കുമാരൻ ആണ് മരിച്ചത്. വിറക് ശേഖരണത്തിനായി കാട്ടിലേക്ക്

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും; സർക്കാർ ഉത്തരവിറക്കി

അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് കണ്ടനാട്ടെ വസതിയിൽ

ശബരിമല സന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്

ശബരിമല സന്നിധിയിലെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിർദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക്