സൽഗുണ സമ്പന്നരായ പൂർവ്വികരായ നേതാക്കളുടെ സ്മരണകൾ പുതിയ തലമുറയെ അറിയിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പൂർവ്വികരുടെ ഓർമ്മകൾ ഊർജ്ജമാവണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘
നിയോജമണ്ഡലം ആസ്ഥാനമായ കൊയിലാണ്ടി ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ വിവിധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാദിഖലി തങ്ങൾ , പ്രസിഡണ്ട് വി. പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു
മൂന്നാം നിലയിൽ സൗകര്യ പ്പെടുത്തിയ ബി.പോക്കർ സാഹിബ് കോൺഫ്രൻസ് ഹാൾ ഒന്നാം നിലയിൽ, സിതീ സാഹിബ് റഫറൽ ലൈബ്രറി, സയ്യിദ് ഉമ്മർ ബാഫഖിതങ്ങൾ സ്മാരകഎക്സിക്യൂട്ടിവ് റൂം. വി. കെ മൊയ്തു ഹാജി മെമ്മോറിയൽ സേവാ കേന്ദ്രം, എന്നിവയാണ് ആരംഭിച്ച നാല് പ്രവർത്തന പരിപാടികൾ. പി.കെ.കെ. ബാവയിൽ നിന്ന് ആദ്യ പുസ്തകം ഏറ്റുവാങ്ങി സീതി സാഹിബ്
ലൈബ്രറിയിലേക്കുളള പുസ്തകസമഹരണവും തങ്ങൾ നിർവൃഹിച്ചു.
മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ പി.കെ കെ ബാവ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇ സ്മായിൽ, ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് എസ് പി കുഞമ്മദ്, ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എൻ പി. മുഹമ്മദ് ഹാജി . അലി കൊയിലാണ്ടി,, ടി. അഷ്റഫ്, എന്നിവരും കെ എം നജീബ് എ അസീസ് മാസ്റ്റർ എന്നിവരും പ്രസംഗിച്ചു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, സി.ഹനീഫ മാസ്റ്റർ സ്വാതവും ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.







