മെഡിസെപ്പ് വിഹിതം 810 രൂപയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ. വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരു വീട്ടിൽ ഭാര്യയും ഭർത്താവും പെൻഷണർ ആണെങ്കിൽ രണ്ട് പേരിൽ നിന്നും വിഹിതം പിടിക്കുന്നത് പകൽക്കൊള്ളയാണ്. ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ കൊണ്ട് ഭരണ പരാജയം മറച്ചുവെക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡണ്ട് സത്യൻ തലയഞ്ചേരി ആധ്യക്ഷ്യം വഹിച്ചു. രാമചന്ദ്രൻ നീലാംബരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, സി. മോഹൻദാസ്, വി.വി.എം. ബഷീർ, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ട്രഷറർ കെ. അഷറഫ്, കെ.എസ്.എസ്.പി.എ. നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.കെ. ബാലൻ, സെക്രട്ടറി വി. കണാരൻ മാസ്റ്റർ, വനിതാ ഫോറം കൺവീനർ പത്മിനി ടീച്ചർ, വല്ലീ ദേവി ടീച്ചർ, എ. രഘുനാഥ് എന്നിവർ സംസാരിച്ചു.







