കൊയിലാണ്ടി ഉപജില്ലാ കലോത്സവം 2025 നവംബർ 4 മുതൽ നവംബർ 7 വരെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ

കൊയിലാണ്ടി ഉപജില്ല കലോത്സവം 2025 നവംബർ 4 മുതൽ 7 വരെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കലോത്സവത്തിന്റെ രജിസ്ട്രേഷൻ നവംബർ 3 ന് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കൊയിലാണ്ടി എ ഇ ഒ ഓഫീസിൽ നടക്കും. 12 വേദികളിലായി എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 6000 ത്തിലധികം പ്രതിഭകൾ മാറ്റുരക്കും. നാലു വേദികളിലായി 15,000ത്തിലധികം പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പും. നവംബർ 4 ന്ഓഫ് സ്റ്റേജ് മത്സരമാണ് നടക്കുക. 5 ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ ടി കെ ഷെറീന സ്വാഗതം ആശംസിക്കും. എ ഇ ഒ എംകെ മഞ്ജു മേളയുടെ വിശദീകരണം നടത്തും.

7ന് വൈകുന്നേരം 6 ന് സമാപന സമ്മേളനം വനംവകുപ്പ് മന്ത്രി എം കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എംകെ രാഘവൻ എം പി മുഖ്യ അതിഥിയാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് സമ്മാനവിതരണം നടത്തും. മുൻമന്ത്രി പി കെ കെ ബാവ സാഹിബ് വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡണ്ടുമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ സംസാരിക്കും.

ഈ വർഷം എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടുന്ന വിദ്യാലയത്തിന് പുതുതായി ഒരു ഓവറോൾ ട്രോഫി കൂടി നൽകുന്നുണ്ട്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപക മാനേജർ ടി കെ ഗോവിന്ദൻ നായരുടെ ഓർമ്മയ്ക്കായാണ് പുതിയ ട്രോഫി നൽകുന്നത്. വിദ്യാഭ്യാസത്തിൻ്റെ പരമ ലക്ഷ്യം നേടിയെടുക്കുന്നതിന് സർഗാത്മക പ്രവർത്തനങ്ങളുടെ പങ്ക് വളരെ വലുതാണെന്നാണ് മേളകൾ നൽകുന്ന സന്ദേശം.  മാനവികതയുടെയും ജനകീയ സംഘാടനത്തിന്റെയും അരങ്ങായി ഈ കലോത്സവത്തെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി. മേളയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ ഊർജജസ്വലമായ പ്രവർത്തനത്തിലാണ്.

സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ ഷെറീന സ്കൂൾ പ്രധാനധ്യാപിക കെ കെ വിജിത, പി ടി എ പ്രസിഡണ്ട് കെ കെ ഫാറൂഖ്, പബ്ലിസിറ്റി കൺവീനർ ഇസ്മയിൽ കിഴ്പ്പോട്ട്, ചെയർമാൻ വി ശരീഫ് കാപ്പാട്, എച്ച് എം ഫോറം കൺവീനർ എൻ ഡി പ്രജീഷ്, ഗണേശ് കക്കഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

അയ്യപ്പന്റെ ആഭരണം സംരംക്ഷിക്കാൻ സാധിക്കാത്ത സർക്കാറിന് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പിക്കാനാകും : ഷാഫി പറമ്പിൽ

Next Story

കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Latest from Local News

നവംബർ 1 ലെ പിണറായിയുടെ പ്രഖ്യാപനം ഏപ്രിൽ 1ന് പറ്റിയ പ്രഖ്യാപനമെന്ന് പ്രഫുൽ കൃഷ്ണൻ

കൊയിലാണ്ടി: കേരളത്തെ അതിദരിദ്ര സംസ്ഥാനമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രഖ്യാനം ശുദ്ധതട്ടിപ്പാണെന്നും കേരള ജനതയെ ഒന്നടക്കം വിഡ്ഢികളാക്കുന്ന ഈ പ്രഖ്യാപനം നവംബർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 9:00

ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി

പേരാമ്പ്രയിൽ  ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറച്ചു വെയ്ക്കാനെന്ന്

മെഡിസെപ്പ് കുറ്റമറ്റതാക്കണം  കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം

മെഡിസെപ്പ് വിഹിതം 810 രൂപയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ. വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഒരു