കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികം മേലൂർ ദാമോദരൻ ലൈബ്രറിയിൽ പ്രശസ്ത കവി പി.വി.ഷൈമ ഉദ്ഘാടനം ചെയ്തു. തന്റെ രചനകളിൽ മനുഷ്യന്റെ വ്യഥകളും ആകുലതകളും വിഷയമാക്കിയതുകൊണ്ട് വയലാർ ഓരോ വർഷം കഴിയുമ്പോഴും പുനർജനിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലൈബ്രറി സെക്രട്ടറി അപർണ്ണ വാസുദേവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് കെ.വി.രാമചന്ദ്രൻ ആദ്ധ്യക്ഷ്യം വഹിച്ചു. എ.സുരേഷ്, മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വയലാറിന്റെ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. ലൈബ്രേറിയൻ എൻ.പി. സചീന നന്ദി പറഞ്ഞു.
Latest from Local News
ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്.
കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിച്ച ഫിറ്റ്നസ്സ് ഫീ സംസ്ഥാനത്ത് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നു ആ ഉറപ്പ് പാലിക്കണം, വർദ്ധിപ്പിച്ച
കൊയിലാണ്ടി അഗ്നിരക്ഷാ നിലയം സിവിൽ ഡിഫെൻസ് അംഗമായ നബീൽ കെ.വിയുടെ അവസോരചിതമായ ഇടപെടലിനെ തുടർന്ന് ഒരു ജീവൻ രക്ഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച
സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ എഴുത്തുകാരൻ ഡോ: സോമൻ കടലൂർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ
കേന്ദ്ര സർക്കാറിൻ്റെ മോട്ടോർ വാഹന ഫിറ്റ്നസ് ചാർജ് വർദ്ധനവിനെതിരെയും, ആർ.ടി.ഒ ഓഫീസിലെ സമയ നിയന്ത്രണം ഒഴിവാക്കുക, ഡ്രൈവിങ്ങ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ







