കാനത്തിൽ ജമീല എം.എൽഎ.യുടെ വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ശ്രീമതി കാനത്തിൽ ജമീല എം.എൽഎ.യുടെ വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച ലാപ്പ്ടോപ്പുകളുടെ വിതരണം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ആറ് ലക്ഷം രൂപ ചിലവിൽ പതിനേഴ് ലാപ്ടോപ്പുകളാണ് നൽകിയത്. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്കൂളുകൾക്ക് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

പ്രിൻസിപ്പൽ ശ്രീമതി ലൈജു കെ , ഹെഡ്മിസ്ട്രസ് ദീപ പി.ബി എന്നിവർ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതം പറഞ്ഞു. കൗൺസിലർ റഹ്മത്ത് കെ.ടി.വി, പി. ടി. എ. പ്രസിഡണ്ട് ലായിക്ക് ടി. എ, എസ്.എം.സി. ചെയർമാൻ ബഷീർ വി.പി.വി, സത്താർ കെ.കെ, മുനീർ, അസീസ് യു.കെ, ഷൗക്കത്തലി, നഹല, നാസർ എ. പി, ഹരീഷ്, ഷിത ടീച്ചർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോമത്ത്കര തച്ചംവള്ളിമീത്തൽ (സുരേഷ് നിവാസ്) രാജൻ പിള്ള അന്തരിച്ചു

Next Story

മേലൂർ ദാമോദരൻ ലൈബ്രറിയിൽ വയലാർ സ്മൃതി സംഘടിപ്പിച്ചു

Latest from Main News

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം തുക വർധിപ്പിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന ധനകാര്യ വകുപ്പ്  ഉത്തരവിറക്കി.

ക്രിസ്മസ് അവധിക്കാലത്ത്  ബെംഗളൂരുവിൽ നിന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവെ

ക്രിസ്മസ് അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച്  കണ്ണൂരിലേക്കും കൊല്ലത്തേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.  ബംഗളുരുവിൽ നിന്ന് നാളെ

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്നത്തെ വില 1,01,600 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു പവൻ സ്വര്‍ണത്തിന് 1,10,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ