നവംബറിൽ ക്ഷേമ പെൻഷനായി 3600 രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

നവംബറിൽ ക്ഷേമ പെൻഷനായി 3600 രൂപ നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കുടിശ്ശികയടക്കമാണ് 3600 രൂപ നൽകുകയെന്ന് മന്ത്രി. ചെയ്യാൻ ആകുന്നതേ എൽ ഡി എഫ് സർക്കാർ പറയൂ എന്നും മന്ത്രി പറഞ്ഞു. ലോട്ടറി അടിച്ചിട്ടല്ല സർക്കാർ ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവ് ആയി കാണണം. പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.