ചേളന്നൂർ ബഡ്സ് സ്ക്കൂളിനും ഭിന്നശേഷിക്കാർക്കും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ഭരണസമിതിയെ സ്ക്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ആദരിച്ചു. സ്കൂളിനായി സ്മാർട്ട് ക്ലാസ്, കിടപ്പിലായ ഭിന്നശേഷിക്കാർക്കടക്കം സ്കോളർഷിപ്പ്, ഭിന്നശേഷി കലോത്സവം, 12 മാസം അധ്യയനം തുടങ്ങി സ്കൂളിനായി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും സെക്രട്ടറി കെ മനോജ് കുമാറിനെയും സ്പെഷ്യൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആദരിച്ചു.
പിടിഎ പ്രസിഡണ്ട് അശോകൻ പള്ളിപ്പൊയിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഗൗരി പുതിയോത്ത്, ക്ഷേമകാര്യ ചെയർപേഴ്സൺ പി.കെ.കവിത, സിക്രട്ടറി മനോജ് കുമാർ കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാനേജ്കമ്മിറ്റി അംഗങ്ങളായ എ.എം. ജ്യോതികുമാർ, വെള്ളോപ്ര സുലൈമാൻ, ഇബ്രാഹിം, വിജയകുമാരി, ഹെൽപ്പർ ഷീബ, കെ. ഷൈനീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബഡ്സ് സ്ക്കൂൾ ടീച്ചർ ഇ.കെ. സിനു സ്വാഗതവും പി ടി എ അംഗം വാസന്തി ഇച്ചന്നൂർ നന്ദിയും പറഞ്ഞു.
 






