തിരുവങ്ങൂരിൽ റോഡ് നിർമ്മാണത്തിലെ അപാകത ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവിനെ അക്രമിച്ചതായി പരാതി

തിരുവങ്ങൂരിൽ ദേശീയപാത നിർമ്മാണത്തിന് അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാവിനെ സൈറ്റ് എൻജിനീയർ ആക്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ കാപ്പാട് മേഖലാ പ്രസിഡണ്ട് ശിവപ്രസാദിനെയാണ് ആക്രമിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ഡിവൈഎഫ്ഐ ബഹുജന ധർണ സംഘടിപ്പിച്ചിരുന്നു. കലക്ടറുടെ സന്ദർശനത്തിനുശേഷം മാത്രം പണി പുനരാരംഭിച്ചാൽ മതിയെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞപ്പോൾ, അത് വകവയ്ക്കാതെ പണി തുടരുന്നതിനിടയിലാണ് സൈറ്റ് എൻജിനീയർ അക്രമം നടത്തിയതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ കുറ്റപ്പെടുത്തി.

തിരുവങ്ങൂരിൽ നിർമിച്ചിട്ടുള്ള അണ്ടർ പാസിന്റെ ഇരുവശമുള്ള ദേശീയ പാത തികച്ചും അശാസ്ത്രീയമായിട്ടാണ് നിർമ്മിച്ചതെന്ന് പരക്കെ ആഷേപം ഉയർന്നിട്ടുണ്ട്.ഏതാണ്ട് 30 അടിയോളം മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് പാളികൾ കെട്ടി ഉയർത്തിയാണ് റോഡ് നിർമ്മിച്ചത്. പ്രവർത്തി ഏതാണ്ട്
പൂർത്തീകരണ ഘട്ടത്തിലെത്തിയിരിക്കെ അണ്ടർ പാസിൻ്റെ ഇരുഭാഗങ്ങളിലെയും റോഡിൽ വിള്ളൽ സംഭവിച്ചു. കോൺക്രീറ്റ് ഭിത്തിയിലും വിള്ളൽ സംഭവിച്ചു. മഴ പെയ്താൽ ഈ വിള്ളലിലൂടെ മണ്ണും വെള്ളവും ഒഴുകി ഇറങ്ങുകയാണ്. ഇതിന്റെ ഫലമായി കൂറ്റൻ മതിലുകൾ ബലഹീനമായതിനെ തുടർന്ന് കുറച്ചു ഭാഗം പൊളിച്ചു നീക്കി. ഈ ഭാഗം മാത്രം പുനർ നിർമ്മിക്കാനാണ് കരാർ കമ്പനി ശ്രമിക്കുന്നത്. ഇത് നിർത്തി വെച്ച് ബലഹീനമായ കൂറ്റൻ മതിലുകൾ പൂർണമായും പൊളിച്ചു നീക്കി കോൺക്രീറ്റ് പില്ലറുകളിൽ റോഡ് നിർമിക്കണമെന്നാണ് ഡി വൈ എഫ് ഐ ആവശ്യപ്പെടുന്നത്.
ഇക്കാര്യം ഉന്നയിച്ചാണ് ബഹുജന ധർണ സംഘടിപ്പിച്ചത്. തിരുവങ്ങൂർ എച്ച് എസ് എസിൽ പഠിക്കുന്ന ആയിരക്കണക്കിന്ന് കുട്ടികൾ കാലത്തും വൈകീട്ടും നടന്ന് പോകുന്നത്. ഈ കൂറ്റൻ മതിലുകൾക്കടിയിലൂടെയാണ്. നൂറ് കണക്കിന് വാഹനങ്ങൾ യാത്രക്കാരുമായി പോകുന്നതും ഇതു വഴിയാണ്. മതിലിടിഞ്ഞു ഒരു വലിയ ദുരന്തം സംഭവിക്കാതിരിക്കാൻ റോഡ് ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്നാണ് ഡി വൈ എഫ് ഐ ആവശ്യം.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്നു

Next Story

ദേശീയ മറൈൻ ഫിഷറീസ് സെൻസസ്: ഭവനതല വിവരശേഖരണത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് വെള്ളിയാഴ്ച

Latest from Local News

ഇഷാനീസ് ഇവൻ്റസ് ഉദ്ഘാടനം ന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ബാബുരാജ് നിർവഹിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അത്തോളി പഞ്ചായത്തിലെ കോതങ്കലിൽ കെ. നീതു ,ഒ .ബബിത എന്നിവർ ആരംഭിച്ച ഇഷാനീസ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.യൂറോളജി വിഭാഗം ഡോ: സായി വിജയ് 6:00

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴയിൽ കുടുംബ സംഗമം നടത്തി

തുറയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തുറയുർ യൂണിറ്റ് അകലാപ്പുഴ റിസോർട്ടിൽ കുടുംബ സംഗമം നടത്തി. പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ

പി.എം. ശ്രീ പദ്ധതിക്കെതിരെ മേപ്പയൂരിൽ ധാരണാപത്രം കത്തിച്ചു

മേപ്പയൂർ: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന

പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ വീട്ടിലേക്ക് മാർച്ച് നടത്തി

നടുവണ്ണൂർ: പേരാമ്പ്രയിലെ പോലീസ് നടപടിയിൽ നിയമനടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ആർ. ഹരിപ്രസാദിന്റെ