2025 നവംബര്‍ മാസം നിങ്ങള്‍ അനുഭവിക്കാനിടയുള്ള ഫലങ്ങള്‍ തയ്യാറാക്കിയത് : ജ്യോത്സ്യൻ വിജയൻ നായർ, കോയമ്പത്തൂർ

അശ്വതി: ചില സുഹൃത്തുക്കളെ കൊണ്ട് പ്രയാസങ്ങള്‍ നേരിടും ചില യാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നേക്കും. രാഷ്ട്രീയക്കാര്‍ക്കും ഗുണകരമായ കാലം. ജോലിയില്‍ നിന്ന് തല്‍ക്കാലം ലീവ് എടുക്കും. ആരോഗ്യപരമായി ഗുണം കുറയുന്ന സമയം. ക്ഷേത്രദര്‍ശനം നടത്തും. കഴിയുന്നതും വാക്ക് തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. വ്യവഹാരത്തില്‍ വിജയം ഉണ്ടാകും. കിട്ടാനുള്ള പണം കിട്ടും. ഭാര്യയുമായി അഭിപ്രായ ഭിന്നത ഉണ്ടാവാതെ നോക്കണം. കച്ചവടത്തില്‍ പരാജയം സംഭവിച്ചേക്കും. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഗുണമുണ്ടാകും.ഗണപതി പ്രീതി വരുത്തുക. കുജപ്രീതികരമായ മന്ത്രങ്ങള്‍ ജപിക്കുക. സുബ്രഹ്മണ്യ ഭജനം നടത്തുക.

ഭരണി : എല്ലാ കാര്യങ്ങള്‍ക്കും തടസ്സം വന്നേക്കും. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് വരാന്‍ ഇടയുണ്ട്. ഭൂമിയോ വീടോ വാങ്ങാന്‍ സാധിക്കും. ദൂര യാത്രകള്‍ നടത്തിയേക്കും. സ്വയം ചെയ്യുന്ന ജോലിയില്‍ വരുമാനം കുറയും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ വേണ്ടിവരും. കുടുംബവുമായി നില്‍ക്കാനുള്ള സമയം കുറവായിരിക്കും. മേലാധികാരികളുടെ നിര്‍ദ്ദേശം അനുസരിച്ച് ജോലിയില്‍ സമയം മാറ്റം വന്നേക്കാം. പൊതുവേ തിരക്കുപിടിച്ച മാസമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ദേവി ക്ഷേത്രദര്‍ശനം നടത്തുക.

കാര്‍ത്തിക : കടംകൊടുത്ത പണം തിരികെ കിട്ടും. കര്‍മ്മരംഗം പുഷ്ടിപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ലഭിക്കും. സ്ത്രീകള്‍ക്ക് വിശേഷപ്പെട്ട വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉത്സവാദികളില്‍ പങ്കുകൊള്ളും. മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ഓരോ കാര്യവും വേണ്ടവിധത്തില്‍ നടക്കാന്‍ കൂടുതല്‍ അധ്വാനിക്കേണ്ടി വരും. സഹോദരന്റെ ജോലിക്കാര്യത്തില്‍ ശ്രമം ആവശ്യമാണ്. സാമ്പത്തിക നിലയില്‍ ഗുണം പോര. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ വളരെ ശ്രദ്ധ വേണം. നിത്യവും ശിവനെ ഭജിക്കുക. ശിവക്ഷേത്ര ദര്‍ശനം. കാര്‍ത്തികയും ഞായറാഴ്ചയും വരുന്ന ദിവസം വ്രതമനുഷ്ഠിക്കണം.

രോഹിണി : ദേഹാസ്വാസ്ഥ്യം ഉണ്ടാവും. ദൂരദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ നാട്ടിലേക്ക് വരും. വിദ്യാര്‍ത്ഥികള്‍ പഠിപ്പില്‍ അശ്രദ്ധ കാണിച്ചേക്കും. സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാവുന്ന സമയമാണ്. വൃശ്ചികമാസം സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഗുണമാണ്. ഓഹരി വിപണിയില്‍ പണം നഷ്ടപ്പെട്ടേക്കും. വളരെ ശ്രദ്ധിക്കണം. സമ്മിശ്രമായ ഗുണ-ദോഷാനുഭവങ്ങള്‍ കാലം. ജീവനക്കാര്‍ തൊഴില്‍ മേഖലയില്‍ വളരെ ശ്രദ്ധിക്കണം. മല്‍സര പരീക്ഷകള്‍ക്ക് വിജയം. നല്ല പ്രായോഗിക തീരുമാനം എടുക്കണം. തിങ്കളാഴ്ച വ്രതം അഭികാമ്യം. രോഹിണിയും തിങ്കളാഴ്ചയും പൗര്‍ണ്ണമിയും വരുന്ന ദിവസം വ്രതം അനുഷ്ഠിക്കുക. പൗര്‍ണ്ണമി നാളില്‍ ദുര്‍ഗ്ഗാദേവി ക്ഷേത്ര ദര്‍ശനവും അമാവാസി നാളില്‍ ഭദ്രകാളി ക്ഷേത്ര ദര്‍ശനവും ആവാം.

മകീര്യം : മേലധികാരികളുടെ ആനുകൂല്യം കുറയുന്ന സമയമാണ്. ഓഫീസില്‍ സ്വസ്ഥത കുറയും വീട്ടില്‍ സമാധാനം ഉണ്ടാവുന്നതാണ്. കടംകൊടുത്ത ധനം തിരിച്ചു കിട്ടും. വിശേഷ വസ്തുക്കള്‍ സമ്മാനമായി ലഭിച്ചേക്കും. പൊതുവേ ഗുണദോഷ സമിശ്രമായ മാസം. ജോലിയുള്ള മകന്‍ നാട്ടില്‍ വരും, വിവാഹത്തിന് ശ്രമിക്കും. നാട്ടില്‍ ചെറിയ ബിസിനസ്സുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതാണ്. വീട് നിര്‍മ്മിക്കുന്ന ശ്രമമാരംഭിക്കും. തൊഴിലാളികള്‍ക്ക് ധാരാളം ജോലിത്തിരക്ക് ഉണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്ക് നല്ല ഗുണമുള്ള സമയമാണ്. പ്രണയ ജീവിതത്തില്‍ വെല്ലുവിളി. സാമ്പത്തിക വളര്‍ച്ചയ്ക്ക് അവസരം. ആരോഗ്യ ശ്രദ്ധ വേണം. ചൊവ്വയും മകീര്യവും ചേര്‍ന്നു വരുന്ന ദിവസം വ്രതമനുഷ്ഠിക്കണം. ഭദ്രകാളി ക്ഷേത്രം, സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം.

തിരുവാതിര : കൂട്ടുകച്ചവടത്തില്‍ ഗുണം കുറയും. കൃഷിയില്‍ ലാഭം ഉണ്ടാകും. മകന്റെ കട ബാധ്യതകള്‍ ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക നില ഗുണകരമാണ്. ജോലിസ്ഥലത്ത് സഹകരണം കുറയും. സഹകരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടും. പുണ്യ ക്ഷേത്രദര്‍ശനം നടത്തും. മനസ്സിന് പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കേണ്ടിവരും. സഹോദരന്റെ ജോലി കാര്യത്തില്‍ ശ്രമിക്കണം. ശിവ ക്ഷേത്ര ദര്‍ശനം നടത്തുക. ശിവ മന്ത്രം ഉരുവിടുക.

പുണര്‍തം : ദേവാലയവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. സാമ്പത്തിക വരുമാനം കൂടും. ഗൃഹത്തില്‍ സുഖം കുറയുന്നതാണ്. സന്താനങ്ങളുടെ പുരോഗതിക്കായി പ്രയത്‌നിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പൊതുവേ ഗുണദോഷ സമ്മിശ്രം. സര്‍ക്കാര്‍ ജോലി കിട്ടാന്‍ അവസരം. രാഷ്ട്രീയക്കാര്‍ക്ക് നല്ല കാലമാണ്. പണവും പ്രതാപവും ലഭിക്കും. മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് പുരോഗതി ഉണ്ടാകും. അടുത്ത സ്‌നേഹിതന്റെ രോഗമുക്തിക്കായി പരമാവധി വേണ്ടതൊക്കെ ചെയ്യും. പുണര്‍തവും വ്യാഴവും വരുന്ന ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കുക. വിഷ്ണു ക്ഷേത്ര ദര്‍ശനം.

പൂയം : വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ മാറ്റവും ഗുണവും ഉണ്ടാവും. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം വന്നേക്കാം. വാഹനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടും. കൃഷിയില്‍ നിന്ന് ലാഭം കുറയും. ക്ഷീരകര്‍ഷകര്‍ക്ക് ഗുണകരമായ കാലം. ജോലിക്ക് പുറമെ വേറെ വരുമാനമാര്‍ഗങ്ങള്‍ ഉണ്ടാവും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചേക്കും. ഇടനിലക്കാരായി പ്രവര്‍ത്തിച്ച് സമ്പാദ്യം ഉണ്ടാകും.ശനിപ്രീതി വരുത്തുക, ശനിയും പൂയ്യവും ഒത്തു വരുന്ന ദിനത്തില്‍ ക്ഷേത്ര ദര്‍ശനം. ശനിയാഴ്ച ദിവസങ്ങളില്‍ അരയാല്‍ പ്രദക്ഷിണം നടത്തുന്നത് ഐശ്വര്യദായകം. ബൃഹസ്പതി മന്ത്രം ജപിക്കുക.

ആയില്യം: പുതിയ ബിസിനസ് തുടങ്ങാന്‍ നല്ല സമയം. ദൂരയാത്ര ഗുണകരമാണ്.കുടുംബസൗഖ്യം ഉണ്ടാകുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. ഹോട്ടല്‍ കാറ്ററിംഗ് എന്നീ ബിസിനസുകളില്‍ പുരോഗതി ഉണ്ടാകും. മക്കളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി കാണും. സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാന്‍ താമസം നേരിടുന്നതാണ്. സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് കിട്ടാനുള്ള ലോണുകളും മറ്റും കിട്ടും. രാഷ്ട്രീയക്കാര്‍ക്ക് അധികാരം കിട്ടാനിടയുണ്ട്, വീഴ്ചകളോ അപകടങ്ങളും വന്നേക്കാം. കഠിനാധ്വാനവും പ്രവര്‍ത്തനവും ഉന്നത ഉദ്യോഗസ്ഥര്‍ തിരിച്ചറിയും. ഭാഗ്യവും കഴിവും ഗുണകരമാകും. സാമൂഹിക ഇടപെടലുകള്‍ ഉണ്ടാവും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍. പ്രമോഷന്‍ സാധ്യത. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കേണ്ടി വരും. വിവിധ കമ്പനികളില്‍ നിന്നുളള ജോലി ഓഫര്‍ വരും. നേതൃത്വ ഗുണം അംഗീകരിക്കപ്പെടും. സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കടെുക്കും. ബുധനാഴ്ച വ്രതവും ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനവും നന്മ വരുത്തും. ആയില്യവും ബുധനും ഒത്തു വരുന്ന ദിവസം പ്രത്യേക പൂജകള്‍ നടത്തുക.

മകം : നല്ല അവസരങ്ങള്‍ പൂര്‍ണമായി പ്രയോജപ്പെടുത്താന്‍ കഴിഞ്ഞെന്നു വരില്ല. പൂര്‍വിക സ്വത്തു കിട്ടാന്‍ യോഗം ഉണ്ട്. ജോലിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. സ്വയം തൊഴിലില്‍ ഗുണമുണ്ടാകുന്നതാണ്. കലാകായിക രംഗങ്ങളില്‍ ഗുണം. സര്‍വ്വകാര്യങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടും. എങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കും. വീട്ടില്‍ കുടുംബക്കാരുമായി ഭിന്നത വര്‍ദ്ധിക്കും. കിട്ടാനുള്ള സ്വത്ത് കിട്ടാന്‍ പ്രയത്‌നിക്കേണ്ടിവരും. കുടുംബത്തില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കാം. വിവിഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് സഹായം ലഭിക്കും. ജന്മ നക്ഷത്ര ദിവസം ഗണപതി ഹോമം നടത്തുക. ഞായറാഴ്ചയും മകവും വരുന്ന ദിവസം സൂര്യ ഭഗവാനെ പ്രീതിപ്പെടുത്തുക.

പൂരം : ചില പുതിയ കരാറുകള്‍ ഏറ്റെടുക്കും. വീട് വാങ്ങുകയോ പണിയുകയോ ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും. സിനിമ സംഗീതം എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലസമയം. പൊതുജനങ്ങള്‍ക്കിടയില്‍ അന്തസ്സും അംഗീകാരവും വര്‍ദ്ധിക്കും. കൃഷി, വാടക ഇനത്തില്‍ വരുമാനം. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങള്‍ പരിഹരിക്കും. സമ്മിശ്രമാസം. കുട്ടികള്‍ നന്നായി പരിശ്രമിക്കണം. പൂരവും വെളളിയാഴ്ചയും ചേരുന്ന ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനം, മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി എന്നീ ദേവി ക്ഷേത്ര ദര്‍ശനം. യക്ഷിയ്ക്ക് വഴിപാട് നടത്തുക. പൂരവും ഞായറാഴ്ചയും ചേരുന്ന ദിവസം ശിവക്ഷേത്ര ദര്‍ശനം. ജന്മനാളുകളില്‍ പതിവായി ലക്ഷ്മി പൂജ.

ഉത്രം : വ്യാപാരത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടാകില്ല. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നുചേരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കില്ല. ചില പ്രധാനപ്പെട്ട രേഖകള്‍ ഒപ്പിടേണ്ടതായി വരും. പദവിയും പ്രതാപവും നിലനിര്‍ത്തും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതകള്‍ വര്‍ദ്ധിച്ചു വരും. മനസ്സ് അസ്വസ്ഥമാകും. കുടുംബ ബന്ധങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ വന്നു ചേരും. വീട്ടിലെ കാരണവര്‍ക്ക് അസുഖം വരാനും, വിയോഗത്തിനും സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പരിഹരിക്കും. ഏതു കാര്യങ്ങള്‍ക്കും ദൈവാനുകൂല്യം കുറയും. ഈശ്വരവിശ്വാസം നന്നായി വേണം. വഴിപാട് നടത്തുക. ഞായറും ഉത്രവും വരുന്ന ദിനങ്ങളില്‍ ആദിത്യനെ ഭജിക്കുക. നിത്യവും ഭാഗവത പാരായണം ശ്രവിക്കുക. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം. പാല്‍പ്പായസം കഴിപ്പിക്കുക.

അത്തം : മേലുദ്യോഗസ്ഥരുടെ വിരോധം. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ആശുപത്രി വാസത്തിന് യോഗം. കുടുംബവുമായി അകല്‍ച്ച കാണിക്കും. ഉദരസംബന്ധമായ അസുഖമുള്ളവര്‍ക്ക് അസുഖം വര്‍ദ്ധിക്കും. ജോലിത്തിരക്ക് ഉണ്ടാവും. വൃശ്ചികത്തില്‍ ആരോഗ്യം മെച്ചപ്പെടും. കൂട്ടുകാരുമായി ചേര്‍ന്ന് പുതിയ ബിസിനസ് തുടങ്ങും. ബന്ധുക്കളില്‍ നിന്നും ചില വിഷമതകള്‍ നേരിടേണ്ടി വരും. വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും. മേല്‍ അധികാരികളില്‍ നിന്ന് ചില പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യത. ദുര്‍ഗ്ഗാ ഭജനം ഉത്തമം. അത്തവും തിങ്കളാഴ്ചയും വരുന്ന ദിനത്തില്‍ ക്ഷേത്ര ദര്‍ശനം. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം.

ചിത്ര : തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും നല്ല സമയം. ശത്രുക്കളെ രഹസ്യമായി നേരിടും. ഏതു വിധേനയും ചെലവ് വര്‍ദ്ധിക്കും. പ്രവര്‍ത്തന മേഖലയില്‍ ഉന്മേഷം പ്രകടിപ്പിക്കും. പരസ്യ ഏജന്‍സികളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കും, സഹോദരങ്ങളും അയല്‍ക്കാരും സൗഹൃദത്തോടെ പെരുമാറും. പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ ധനാഗമുണ്ടാകും. വേലക്കാരെ സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ടാകും. കുജ പ്രീതികരമായ കര്‍മ്മങ്ങള്‍ ചെയ്യുക. വിശ്വകര്‍മ്മാവിനെ പ്രാര്‍ത്ഥിക്കുക. ചൊവ്വയും ചിത്രയും വരുന്ന ദിനങ്ങളില്‍ വ്രതാനുഷ്ഠാനം.

ചോതി : വാക്ക് തര്‍ക്കങ്ങളില്‍ നിന്ന് അധികവും ഒഴിഞ്ഞുനില്‍ക്കുന്നത് നല്ലതാണ്. ഭാര്യയുമായി പിരിഞ്ഞു നില്‍ക്കേണ്ട സന്ദര്‍ഭം ഉണ്ടാകും. കര്‍മ്മരംഗം പുരോഗമിക്കും. മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യം ലഭിക്കില്ല. സേവന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം. ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമാവും. മാസാവസാനത്തോടെ മേലധികാരികള്‍ അല്പം അനുകൂലം പ്രതീക്ഷിക്കാം. വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. മാതാവിന് ആരോഗ്യം മോശമാകും. കര്‍മ്മരംഗം പുഷ്ടിപ്പെടും. ഹൃദ്രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാഹു ഗ്രഹ പ്രീതിക്കായി പൂജകള്‍ ചെയ്യുക.സര്‍പ്പ പൂജ. ശുക്രനെ പ്രീതിപ്പെടുത്താന്‍ ദേവി ക്ഷേത്ര ദര്‍ശനം.

വിശാഖം : ധാരാളം യാത്രകള്‍ ആവശ്യമായിവരും. സാമ്പത്തിക കാര്യങ്ങളില്‍ പ്രയാസം നേരിടും. മക്കള്‍ പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. വ്യവഹാരങ്ങളില്‍ നിന്ന് അനുകൂല ഗുണമുണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കും. ഭാര്യയുടെ അസുഖം കാരണം സ്വസ്ഥത കുറയും. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായി വന്നേക്കും. വിവാഹ സംബന്ധമായ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധി. ധാര്‍മിക കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കും. ഉദര രോഗം, നേത്ര രോഗം എന്നിവയ്ക്ക് സാധ്യത. അതിര്‍ത്തി തര്‍ക്കം പരിഹരിക്കും. വിശാഖവും തിങ്കളാഴ്ചയും ഒത്തുവരുന്ന ദിനത്തില്‍ പൂജകളും വ്രതാനുഷ്ഠാനവും. വ്യാഴാഴ്ചകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം. തുലാക്കൂറുകാര്‍ ശുക്ര പ്രീതിക്കായി മഹാല്ക്ഷ്മി പൂജ നടത്തുക. വൃശ്ചികക്കൂറുകാര്‍ ചൊവ്വാ പ്രീതിക്കായി സുബ്രഹ്മണ്യ പൂജ നടത്തുക.

അനിഴം : മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. പിതൃസത്തിനായി തര്‍ക്കമുണ്ടാകും. തൊഴില്‍ സംബന്ധമായ ദൂരയാത്രകള്‍ ആവശ്യമായിവരും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കും. ബന്ധുക്കളുടെ സഹായസഹകരണം ലഭിക്കും. അയല്‍ക്കാരുമായി രമ്യതയിലാവും. ധാര്‍മിക കാര്യങ്ങളില്‍ പങ്കെടുക്കേണ്ടിവരും. സിനിമ, സാഹിത്യം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും ധനവും വര്‍ദ്ധിക്കും. പണമിടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടുകാരുമായി ചില്ലറ ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നുചേരും. ശനിയാഴ്ചയും അനിഴവും ചേരുന്ന ദിവസം ശനീശ്വര പൂജ ചെയ്യുക. ശിവന്‍, ശാസ്താവ് ക്ഷേത്ര ദര്‍ശനം നിത്യമാക്കുക. കുജ പ്രീതിക്കായി കര്‍മ്മങ്ങള്‍ ചെയ്യുക. സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിക്കുക.

തൃക്കേട്ട : പലവിധ കാര്യങ്ങള്‍ ഇടപെടുക മൂലം മനസ്സിന് സ്വസ്ഥത കുറയും. ശാരീരികമായി ക്ഷീണം അനുഭവപ്പെടും. കര്‍മ്മസ്ഥാനത്ത് ചില പ്രയാസങ്ങള്‍ വന്നുചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗം കിട്ടാന്‍ സാധ്യത. ഓഹരികള്‍ ഷെയറുകള്‍ എന്നിവയില്‍ നഷ്ടം സംഭവിക്കും. അപകടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. വൃശ്ചിക മാസത്തില്‍ യാത്രകള്‍ വേണ്ടത്ര പ്രയോജനം ചെയ്യുകയില്ല. പുതിയ എഗ്രിമെന്റുകളിലും പ്രമാണങ്ങളിലും ഒപ്പുവെക്കേണ്ടതായി വരും. അയല്‍ക്കാരുമായി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കും. വരുമാനം വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങാനിടയുണ്ട്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം പതിവാക്കുക. ചൊവ്വയെ പ്രീതിപ്പെടുത്താന്‍ സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിക്കുക.

മൂലം : മനസ്സില്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു മറ്റുള്ളവര്‍ വിഷമിപ്പിക്കും. അയല്‍വാസികളില്‍ നിന്ന് ചില ബുദ്ധിമുട്ടുകള്‍ വന്നുചേരും. പിതാവിന്റെ ആരോഗ്യനില മോശം. ജോലിയില്‍ സസ്‌പെന്‍ഷന് സാധ്യത. കടബാധ്യതകള്‍ കുറേശ്ശെ തീര്‍ക്കും. കാരണവന്മാരുടെ വിയോഗം കുടുംബത്തില്‍ ഉണ്ടാവാന്‍ ഇടയുണ്ട് സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നതയുണ്ടാകും. കൂട്ടുകച്ചവടം തുടങ്ങാനുള്ള പ്രവര്‍ത്തനം ആരംഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനചലനം വന്നുചേരും. അന്യരുടെ പണം കൈകാര്യം ചെയ്യാന്‍ ഇടവരും. കടബാധ്യത വര്‍ദ്ധിക്കും. ചെറിയ അപകടങ്ങള്‍ക്ക് സാധ്യത. വ്യാഴ പ്രീതിക്കായി ഗുരുവായൂര്‍, വിഷ്ണു ക്ഷേത്ര ദര്‍ശനം. മൂലവും വ്യാഴാഴ്ചയും ചേരുന്ന ദിനത്തില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം. മരതകം വൈഡൂര്യം ഭാഗ്യ രത്‌നം ധരിക്കുക.

പൂരാടം : യാത്രകള്‍ ഫലപ്രദമാകും. എഴുത്തുകാര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം. ബിസിനസ് രംഗത്ത് പുരോഗതി. ജോലിക്കാരില്‍ നിന്ന് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വാഹനാപകടം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ വീട് നിര്‍മിക്കാനുള്ള പ്രവൃത്തി ആരംഭിക്കും. മാതാവിന് അസുഖം വരാന്‍ സാധ്യത. വ്യാപാര കേന്ദ്രത്തില്‍ മോഷണശ്രമം. സഹായികളില്‍ നിന്ന് രോഷവും ധനനഷ്ടവും ഉണ്ടാകും. മാസാന്ത്യത്തോടെ മനസ്സമാധാനവും ഗുണകരമായ മാറ്റങ്ങളും ഉണ്ടാവും. വിഷ്ണു ക്ഷേത്രം, ലക്ഷ്മി ക്ഷേത്ര ദര്‍ശനം.

ഉത്രാടം : ശത്രു വര്‍ധനയും കാര്യനഷ്ടങ്ങളും സംഭവിച്ചിരിക്കും. വിവാഹാദി മംഗള കാര്യങ്ങള്‍ക്ക് പറ്റിയ സമയമല്ല. പണമിടപാടുമായി ബന്ധപ്പെട്ട് ചതിയില്‍ പെടാതെ സൂക്ഷിക്കുക. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ഭൂമിയുടെ പേരില്‍ തര്‍ക്കങ്ങള്‍ വന്നുചേരും. തടസ്സങ്ങള്‍ മാറിക്കിട്ടും. വിദ്യഭ്യാസ ഉന്നതി. പുതിയ കര്‍മ്മങ്ങളില്‍ പുരോഗതിയും ഉണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. മനസ്സിന് ആനന്ദം നല്‍കുന്ന സന്ദേശങ്ങള്‍ ലഭിക്കും. മറ്റുള്ളവര്‍ക്ക് സഹായം ചെയ്തത് അവനവന് ദോഷമാകും. സൂര്യനെ നിത്യവും ആരാധിക്കുക. ധനുകൂറുകാര്‍ വ്യാഴത്തെയും മകരക്കൂറുകാര്‍ ശനിയെയും പ്രീതിപ്പെടുത്തുക. വിഷ്ണു ക്ഷേത്രത്തിലും അയ്യപ്പ ക്ഷേത്രത്തിലും ദര്‍ശനം നടത്തുക. ഗുരുവായൂര്‍, ശബരിമല ക്ഷേത്ര ദര്‍ശനം.

തിരുവോണം : പുതിയ ഉദ്യോഗത്തില്‍ പ്രവേശിക്കാന്‍ അവസരം.വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും. സ്ത്രീജനങ്ങള്‍ അനുഭവപൂര്‍വ്വം പെരുമാറും. ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തേക്കും. കളവിനോ വഞ്ചനയ്‌ക്കോ വിധേയനായെന്നു വരും. രാഷ്ട്രീയ നേതാക്കള്‍ക്ക് അനുയായികളുടെ പൂര്‍ണ സഹകരണം ലഭിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. ഉന്നത വ്യക്തികളില്‍ നിന്ന് അവാര്‍ഡ് ലഭിക്കും. സിനിമ നാടകം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനവും പ്രശസ്തിയും ലഭിക്കും. സ്വന്തം തൊഴില്‍ കണ്ടെത്തി അതില്‍ വിജയിക്കും. വീട്ടില്‍ അതിഥികളുടെ വരവ് വര്‍ദ്ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം. മാസത്തിന്റെ രണ്ടാം പകുതിയില്‍ ധനപരമായ ഞെരുക്കം ഉണ്ടാവും. തിരുവോണവും തിങ്കളാഴ്ചയും ചേരുന്ന ദിവസം ദേവി ക്ഷേത്ര ദര്‍ശനം. അര്‍ച്ചന നടത്തുക. വിഷ്ണുവിനെ ഭജിക്കുക.

അവിട്ടം : ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കും. പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും. ശത്രുക്കളെ നിഷ്പ്രയാസം അകറ്റുന്നതാണ്. സര്‍ക്കാറിലേക്ക് അയക്കുന്ന നിവേദനകളും ഹര്‍ജികളും മാനിക്കപ്പെടും. പരീക്ഷകളില്‍ പ്രതീക്ഷിച്ചിത്ര വിജയം ഉണ്ടാവുകയില്ല. തലവേദനയോ രക്തസമ്മര്‍ദ്ദവും വരാനിടയുണ്ട്, ഭാര്യയുടെ ബന്ധുക്കളുമായി വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവും. ഏര്‍പ്പെടുന്ന എല്ലാകാര്യങ്ങളിലും കാലമാസം നേരിടും. കുടുംബത്തെ പറ്റി ചിന്തിച്ച് മനസ്സു വ്യാകുലപ്പെടും, ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പതിവായി ക്ഷേത്ര ദര്‍ശനം നടത്തുന്നത് ദോഷം കുറയും. സുബ്രഹ്മണ്യന്‍, ഭദ്രകാളി ഭജന. ശനിയാഴ്ചകളില്‍ വ്രതമെടുക്കുക. ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുക. കാക്ക ശനീശ്വരന്റെ വാഹനമായതിനാല്‍ കാക്കകള്‍ക്ക് ആഹാരം നല്‍കുക. പിതൃ പ്രീതിവരുത്താനും ഉത്തമം. കാക്കയ്ക്ക് എച്ചില്‍ നല്‍കാതിരിക്കുക.

ചതയം : ദൂരയാത്രകള്‍ പ്രതീക്ഷിച്ചത്ര ഗുണം ചെയ്യില്ല. ഭാര്യയുടെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ വിജയിപ്പിക്കും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേതൃസ്ഥാനത്തേക്ക് വരും. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ രേഖാപരമായി ശ്രദ്ധിക്കണം. ദൂരസ്ഥലത്തുള്ളവര്‍ അവിടുത്തെ ജോലി ഉപേക്ഷിച്ചിട്ട് നാട്ടിലേക്ക് വരാനുള്ള സാധ്യതയുണ്ട്, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. അവനവന് ആത്മസംതൃപ്തി ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യും. ഓഹരി ബോണ്ടുകള്‍ മുതലായവയില്‍ നിന്നും പണം മുടക്കിയവര്‍ക്ക് അനുകൂല സമയം പരസ്പര വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് മൂലം മനസ്വസ്ഥത നഷ്ടപ്പെടും, ഗാര്‍ഹിക അന്തരീക്ഷം പൊതുവേ തൃപ്തികരം. അയല്‍ക്കാരുമായി സൗഹൃദത്തില്‍ പ്രവര്‍ത്തിക്കും. വ്യാഴത്തെയും ശനീശ്വരനെയും പ്രീതിപ്പെടുത്തുക. വിഷ്ണു ക്ഷേത്ര, അയ്യപ്പ ക്ഷേത്രം, ശിവക്ഷേത്ര ദര്‍ശനം അഭികാമ്യം.

പൂരൂരുട്ടാതി : പൂര്‍വിക സ്വത്ത് അനുഭവത്തില്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസകാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. ഈശ്വരഭക്തി കൂടും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഓഹരി ഇടപാടില്‍ നഷ്ടം ഉണ്ടായേക്കാം, വിവാഹ ആലോചനകള്‍ വരുന്നവര്‍ക്ക് വിവാഹം നടക്കുന്ന സമയം. സ്ഥാനചലനവും സ്ഥാനക്കായവും ലഭിക്കും. ഉദിഷ്ട കാര്യങ്ങള്‍ സാധിക്കും. വസ്തുവിന്റെ ക്രയവിക്രയങ്ങള്‍ നടക്കും. ഭാര്യ ഭര്‍ത്താക്കന്മാര്‍ നല്ല സ്‌നേഹത്തില്‍ വര്‍ത്തിക്കും. ചില ക്ലേശങ്ങള്‍ അനുഭവിക്കും. വിഷ്ണുവിനെ പൂജിക്കുക, വിഷ്ണു ക്ഷേത്ര ദര്‍ശനം. ശനിയാഴ്ച വ്രതമെടുക്കുക. അയ്യപ്പ ക്ഷേത്ര ദര്‍ശനം.

ഉത്രട്ടാതി : ഏത് തൊഴില്‍ ചെയ്യുന്നവര്‍ക്കും ആ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ബിസിനസില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും, ഭൂമി സംബന്ധമായ വില്പനയില്‍ നഷ്ടങ്ങള്‍ സംഭവിച്ചേക്കും. മാനസ്സിക അസ്വസ്ഥത കൂടും. വിഷപ്പാനത്തിന് സാധ്യതയുമുണ്ട്. യുവജനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. ജോലിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരായ അഭിപ്രായവ്യത്യാസം തര്‍ക്കങ്ങളും ഉണ്ടാവും. വാദപ്രതിവാദങ്ങളും ഏര്‍പ്പെടാനുള്ള പ്രവണത ഉണ്ടാകും. ഇരുമ്പ് സിമന്റ് പെയിന്റ് എന്നിവയുമായി ബന്ധപ്പെട്ട വ്യാപാരത്തില്‍ നിന്ന് വരുമാനം വര്‍ദ്ധിക്കും. സഹോദരങ്ങളെ കുറിച്ച് ആലോചിച്ചു മനസ്സ് വ്യാകുലപ്പെടും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. നക്ഷത്ര നാഥനായ ശനിയെ പ്രീതിപ്പെടുത്തുക, രാശിനാഥന്‍ വ്യാഴമായതിനാല്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം. ശനിയാഴ്ച വ്രതവും അന്നദാനവും ഐശ്വര്യപ്രദം. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ പ്രധാന വഴിപാടായ മീനൂട്ട് നടത്തുക.

രേവതി : വേണ്ടെന്നുവച്ച പലതും വീണ്ടും നിര്‍വഹിക്കാന്‍ ഒരുങ്ങും, കലാസാഹിത്യരംഗങ്ങളില്‍ നന്നായി ശോഭിക്കാന്‍ കഴിയും. തൊഴിലുകളില്‍ നിന്ന് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കുന്ന കേന്ദ്രത്തില്‍ നിന്ന് പണം കിട്ടി എന്ന് വരില്ല. കിട്ടേണ്ട പണം തിരികെ കിട്ടാന്‍ കാലതാമസം നേരിടും . വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ എന്നിവയുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിച്ചേക്കും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല. പ്രമാണങ്ങളില്‍ ഒപ്പുവയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍ തര്‍ക്കങ്ങള്‍ മൂലം ഫാക്ടറി അടച്ചുപൂട്ടേണ്ട സാഹചര്യങ്ങള്‍ ഉണ്ടാവും. കര്‍മ്മ സ്ഥാനം മോടി പിടിപ്പിക്കും. ചെറു യാത്രകള്‍ ഫലപ്രദമാകും.ന ക്ഷത്രാധിപന്‍ ബുധനായതിനാല്‍ ബുധപ്രീതി വരുത്തുക. അവതാരമൂര്‍ത്തി ക്ഷേത്ര ദര്‍ശനം.

എല്ലാവര്‍ക്കും നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈശ്വരാനുകൂല്യം ഉണ്ടാവട്ടെ ശുഭം

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ

Next Story

സംസ്ഥാനത്തു വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്നു

Latest from Main News

കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു : മന്ത്രി കെ ബി ഗണേഷ് കുമാർ

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.  ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14

സൂറത്തിലെ വ്യവസായിയായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ വെച്ച് അജ്ഞാതർ ആക്രമിച്ചു

 സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌ജിസിസിഐ) മുൻ പ്രസിഡന്റും ടെക്‌സ്റ്റൈൽ വ്യവസായിയുമായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ

ഗുരുവായൂരിൽ വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്

ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ