തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു.കല്ലിയൂര്‍ സ്വദേശി വിജയകുമാരിയമ്മ (76) ആണ് കൊല്ലപ്പെട്ടത്. മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍. കോസ്റ്റ് ഗാര്‍ഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ അജയകുമാര്‍ (56) ആണ് പ്രതി. ഇയാൾ പിടിയിലായി.
ഇന്നലെ രാത്രി 11.45 ഓടെ ആയിരുന്നു ക്രൂര കൊലപാതകം. കറിക്കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തും രണ്ട് കൈകളിലെ ഞരമ്പുകളും രണ്ട് കാലുകളിലെ ഞരമ്പും മുറിക്കുകയായിരുന്നു. കൊലപാതക ശേഷം പ്രതി മദ്യം ഒഴിച്ച് അമ്മയുടെ മൃതദേഹം കത്തിക്കാനും ശ്രമിച്ചു.
അഞ്ച് തവണ ഡീ അഡിക്ഷന്‍ സെന്ററില്‍ കഴിഞ്ഞ വ്യക്തിയാണ് പ്രതി അജയകുമാർ. മരിച്ച വിജയകുമാരി കമ്മീഷണര്‍ ഓഫീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയായിരുന്നു.







