സ്ത്രീകൾക്കും കുട്ടികൾക്കും തുണയായി സഖി ; ജില്ലയ്ക്ക് ഒരു സഖി വൺ സ്റ്റോപ് സെൻ്റർ കൂടി

/

പൊതു സ്വകാര്യ ഇടങ്ങളിൽ പീഡനത്തിനും അതിക്രമത്തിനും ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കുള്ള അഭയ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെൻ്ററുകളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ഒരു സെൻ്ററിനു കൂടി അനുമതിയായി. പുതിയ കേന്ദ്രത്തിനുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി വനിതാ ശിശു വികസന വകുപ്പിലേക്ക് ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ പുരോഗമിച്ചു വരുകയാണ്.

വെള്ളിമാടുകുന്നിലെ സർക്കാർ വയോജന മന്ദിരത്തോടു ചേർന്നാണ് നിലവിലെ സഖി വണ്‍ സ്റ്റോപ്പ് സെൻറർ പ്രവർത്തിക്കുന്നത്. ഇതിനു പുറമെയാണ് പുതിയ കേന്ദ്രത്തിന് അനുമതിയായത്. 2019 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ചതു മുതൽ വെള്ളിമാടുകുന്നിലെ കേന്ദ്രം വഴി 2155 സ്ത്രീകൾക്കാണ് സഹായങ്ങൾ നൽകിയത്. ഇതുവരെ ആ കൈ 856 പേർക്കാണ് കൗൺസിലിംഗ് നൽകിയത്. 717 പേർക്ക് താൽക്കാലിക താമസ സൗകര്യവും 385 പേർക്ക് പോലീസ് സഹായവും 335 പേർക്ക് നിയമസഹായവും 92 പേർക്ക് വൈദ്യ സഹായവും നൽകാനായി.

ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളിലാണ് ജില്ലയിൽ ഏറ്റവുമധികം പേർ സഖിയിൽ അഭയം തേടിയത്. 1176 പരാതികളാണ് ഇങ്ങനെ ലഭിച്ചത്. 63 ബലാൽസംഗ പരാതികളും 39 ലൈംഗീകാതിക്രമ പരാതികളും ബാലവേലയുമായി ബന്ധപ്പെട്ട 63 പരാതികളും തട്ടിക്കൊണ്ടുപോകൽ/കാണാതായതുമായി ബന്ധപ്പെട്ട് 97 പരാതികളും കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 74 പരാതികളും ഇതിനോടകം ലഭിച്ചു. ഇതിനു പുറമെ സൈബർ കുറ്റകൃത്യം, മാനസിക സാമൂഹിക പ്രശ്നങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരാതിക്കാർക്കും സഖി അഭയമായിട്ടുണ്ട്.

നിലവിൽ എല്ലാ ജില്ലയിലും ഒരു സഖി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂർ സൗജന്യ സഹായമാണ് കേന്ദ്രങ്ങൾ വഴി നൽകുന്നത്. അടിയന്തരഘട്ടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വൈദ്യസഹായം, നിയമസഹായം, താൽക്കാലിക അഭയം, കൗൺസിലിംഗ്, പോലീസ് സേവനം തുടങ്ങിയവയാണ് സഖിയിലൂടെ നൽകുന്ന സേവനങ്ങൾ.

അതിജീവിതയ്ക്ക് പരമാവധി അഞ്ചു ദിവസം കേന്ദ്രങ്ങളിൽ താമസിക്കാം. ആവശ്യം വന്നാൽ അത് 10 ദിവസം വരെ നീട്ടി നൽകും. 10 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും ഇവർക്കൊപ്പം താമസിക്കാം. കേന്ദ്ര വനിതാ ശിശു വികസന വകുപ്പാണ് കേന്ദ്രങ്ങൾ നിർദേശിക്കുന്നതും അനുമതി നൽകുന്നതും. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനാണ് നടത്തിപ്പ് ചുമതല. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. കേന്ദ്രത്തിൽ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെയും കൗൺസിലറുടെയും സേവനം ലഭ്യമാണ്.

എങ്ങനെ സേവനം തേടാം:
ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഖി കേന്ദ്രങ്ങളില്‍ നേരിട്ടെത്താം. അല്ലെങ്കില്‍ വനിത ഹെല്‍പ് ലൈന്‍ (മിത്ര) 181 നമ്പറിലും കോഴിക്കോട് കേന്ദ്രത്തിലെ 04952732253, 9188222253 നമ്പറുകളിലും വിളിച്ചും സഹായം തേടാം.

Leave a Reply

Your email address will not be published.

Previous Story

നന്തി ബസാർ പുളിയന്താർ കുനി കെ.വി.രാഘവൻ അന്തരിച്ചു

Next Story

കൊയിലാണ്ടി എടോളി വിനോദ് കുമാർ അന്തരിച്ചു

Latest from Local News

പൊയിൽക്കാവിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം വൻ ഗതാഗത കുരുക്ക്

  കൊയിലാണ്ടി:ദേശീയപാതയിൽ പൊയിൽക്കാവ് ടൗണിൽ മരം കയറ്റിയ ലോറി മറിഞ്ഞ് അപകടം.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.വെള്ളിയാഴ്ച

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1.ചർമ്മരോഗ വിഭാഗം ഡോ:മുംതാസ് 10.00 am

ബിപിഎല്‍ കാര്‍ഡ്: 31 വരെ അപേക്ഷിക്കാം

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഡിസംബർ 31വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ

തൊഴിലുറപ്പ് തകർക്കുന്ന കേന്ദ്രനയത്തിനെതിരെ മേപ്പയ്യൂരിൽ സിപിഐഎം പ്രതിഷേധം

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ മേപ്പയ്യൂരിൽ ബഹുജന പ്രതിഷേധവും പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന്റെ പകർപ്പ് കത്തിക്കലും നടത്തി.

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി’ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ മെഡിസിൻ