സഹകരണ വകുപ്പിൻ്റെ അനാസ്ഥയ്‌ക്കെതിരെ രജിസ്ട്രാറുടെ കാര്യാലയത്തിലേക്ക് മാർച്ചും ഉപരോധവും നടത്തി

സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരെ ദ്രോഹിക്കുന്ന സഹകരണ വകുപ്പിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്തിൽ ജീവനക്കാർ സഹകരണ രജിസ്ട്രാറുടെ കാര്യാലയത്തിലേക്ക് മാർച്ചും ഉപരോധവും നടത്തി.25 മുതൽ 50 വരെ സേവനമുണ്ടായിട്ടും ഇവരെ സ്ഥിരപ്പെടുത്തുകയോ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയോ ചെയ്തിട്ട. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സർക്കാർ ഉത്തരവ് മൂലം അനുവദിച്ച പരിമിത പോലും സഹകരണ വകുപ്പ് തടസ്സം മൂലം തടഞ്ഞുവെക്കുകയാണ്. ഇല്ലാത്ത നഷ്ടക്കണക്ക് പെരുപ്പിച്ച് കാണിച്ചാണ് വേതനം വെട്ടിക്കാക്കുന്നതും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും തടഞ്ഞുവെക്കുന്നത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഇതിനായി മാനേജ്മെൻറിൽ സമർദ്ദം ചെലുത്തുകയാണന്നും സമരക്കാർ ആരോപിച്ചു. നിലപാട് തിരുത്തിയില്ലങ്കിൽ ജനകീയ പിന്തുണയുള്ള സമരങ്ങളുമായി മുന്നോട്ട് പോവുമെന്നും മുന്നറിയിപ്പ് നൽകി. നിലവിലുള്ള മുഴുവൻ നിക്ഷേപ വായ്പാ പിരിവുകാരെയും തസ്തിക സൃഷ്ടിച്ച് മുൻ കാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തി ആനുകൂല്യം ഉറപ്പാക്കണമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് തുടങ്ങിയ മാർച്ച് ജെ.ആർ ഓഫിസ് പരിസരത്ത് പൊലിസ് തടഞ്ഞു.തുടർന്ന് നടന്ന പിക്കറ്റിoഗ് സംസ്ഥാന പ്രസിഡൻ്റ് ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ഇല്ലാത്ത നഷ്ടകണക്ക് പെരുപ്പിച്ച് കാട്ടി നിക്ഷേപ പിരിവുകാരുടെ ആനുകൂല്യങ്ങൾ കവരുന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലന്നും കേരളത്തെ അഞ്ചര ലക്ഷം കോടിക്ക് പണയപ്പെടുത്തി വാങ്ങിയ വായ്പയിൽ നിന്നാണ് നിങ്ങൾക്കടക്കം ശംബളം നൽകുന്നതെന്നും സംസ്ഥാനം കടത്തിലായതിൻ്റെ പേരിൽ നിങ്ങളുടെ ആനുകൂല്യങ്ങളെന്തെങ്കിലും തടഞ്ഞുവെക്കാനോ വെട്ടിക്കുറക്കാനോ അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. നവംമ്പർ മുതൽ കേരളം അതിദരിദ്ര ലില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുകയാണ്.ഈ സമയത്തെങ്കിലും പതിറ്റാണ്ടുകൾ സേവനമുള്ള
സഹകരണ പ്രസ്ഥാനത്തെ ഇന്നീ കാണുന്ന നിലയിലെത്തിക്കുന്നതിൽ നിർണ്ണായപങ്ക് വഹിച്ച
അർദ്ധ പട്ടിണിയും പരിവട്ടക്കാരു മായ നിക്ഷേപ പിരിവുകാരുടെ കാര്യം കൂടി സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു വിജയപ്രകാശ് അധ്യക്ഷത വഹിച്ചു.പി രാധാകൃഷ്ണൻ ,എം കെ രാഘവൻ, ടി സെയ്തുട്ടി, ആലി ചേന്ദമംഗലൂർ, കെ പി രാജീവ്, പി തങ്കമണി, പി എസ് സൂര്യപ്രഭ, റീന ഓമശ്ശേരി, പി അബ്ദുൽ ലത്തീഫ് ,കെ സുനിൽ, അനീഷ് മാമ്പ്ര, ഷൗക്കത്ത് അത്തോളി,എം പരമേശ്വരൻ, സലീം, ചോണാട് ,മനോജ് പയറ്റുവളപ്പിൽ, യജീവ് വടകര എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 30-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

ഫ്രഷ്‌കട്ട്: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും, കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു ; സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കും -ജില്ലാ കലക്ടര്‍

Latest from Local News

കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി.  നിർവഹിച്ചു

കോടഞ്ചേരി പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എം. പി.  നിർവഹിച്ചു. പഞ്ചായത്ത് ആസ്‌ഥാന മന്ദിരത്തിനു മുകളിലായി 1.17കോടി

ഭിന്നശേഷി സൗഹൃദ വടകരക്കായ് സൗഹൃദ സ്പർശം 2025 ഒക്ടോബർ 31 ന്

വടകര പാർലമെൻ്റ് മണ്ഡലത്തെ ഭിന്നശേഷി സൗഹൃദ നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് 2025 ഒക്ടോബർ 31 ന് തുടക്കമാകുകയാണ്. ആദ്യ ഘട്ടത്തിൽ

കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം നടത്തി

കെ.എസ്സ്.എസ്സ്.പി.എ.മൂടാടി മണ്ഡലം വാർഷിക സമ്മേളനം സ്ഥാന കമ്മറ്റി അംഗം വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പ്രീമിയം വർദ്ധിപ്പിച്ച സാഹചര്യത്തിൽ ഏത്