പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ക്ഷേമ പെൻഷനുകൾ 2000 രൂപയാക്കി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ് കല പെൻഷനുകൾ പ്രതിമാസം1600 രൂപയാണ്. ഈ പെൻഷനുകൾ 400 രൂപ കൂടി ഉയർത്തി 2000 രൂപയാക്കി. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു.

ക്ഷേമ പെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജന്റർ ഉൾപ്പെടെയുള്ള വനിതകൾക്കും ക്ഷേമ പെൻഷൻ നൽകും. 35 മുതൽ 60 വയസ് വരെയുള്ള സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകും. കുടുംബശ്രീ എഡിഎസ്കൾക്കുള്ള പ്രവർത്തന ഗ്രാൻഡും ഇതോടൊപ്പം നൽകും.

കണക്ട് ടു വർക്ക് സ്കോളർഷിപ്പിലൂടെ പ്രതിവർഷം കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപ്പൻഡ് അല്ലെങ്കിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ ഭാഗമായി പ്രതിമാസം 1000 രൂപ വീതം നൽകും. 5 ലക്ഷം യുവതി യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രതിവർഷം സർക്കാർ 600 കോടി രൂപ ചെലവിടേണ്ടി വരും.

അതേസമയം, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണെന്ന് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞെന്ന് ആശാ സമരക്കാർ. 21000 രൂപ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യമെന്നും 1000 രൂപ വളരെ ചെറുതെന്നും സമരക്കാർ. സമരം തുടരുമെന്നും സമരത്തിന്റെ രൂപം എങ്ങനെ വേണമെന്ന് നാളത്തെ സംസ്ഥാന സമിതിയിൽ തീരുമാനിക്കുമെന്നും സമരക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സ്വകാര്യ ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 30-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Main News

മലപ്പുറത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പതിനാറുകാരൻ

മലപ്പുറത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പതിനാറുകാരൻ. കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് ആൺസുഹൃത്ത് കൂടിയായ പ്രതി പറഞ്ഞു.

കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു ഗുരുവായൂർ – തൃശൂർ പാസഞ്ചറുമടക്കം

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍

  ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. രാവിലെ ബീച്ചില്‍

തിരുനാവായ മഹാമാഘ മഹോത്സവം; കേരളത്തിലെ കുംഭമേള – ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ

കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന്  വെള്ളിയാഴ്ച (ഇന്ന്) ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെ  തുടക്കമാകും. മേളയുടെ ഔപചാരിക ഉദ്ഘാടനം 19-ന്

റിപ്പബ്ലിക്ക് ദിന കൾച്ചറൽ മീറ്റിലെ ഗാനം ആലപിക്കാൻ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ അനീന എസ് നാഥ് തിരഞ്ഞെടുക്കപ്പെട്ടു

കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ എൻസിസി കേഡറ്റ് അനീന എസ് നാഥിനെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കൾച്ചറൽ മീറ്റിൽ ഗാനമാലപിക്കാനും പി.എം