കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം നടത്തി

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA) കൊയിലാണ്ടി ഏരിയാ സമ്മേളനം (ഇന്ന്) ബുധനാഴ് കൊയിലാണ്ടി മുനിസിപ്പൽ സാംസ്കാരിക നിലയത്തിൽ വെച്ച് കേരള സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് .ഒ.സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്യ്തു. ഒരു വർഷമായി കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കുന്ന ഔഷധ വ്യാപാരികളുടെ സമീപനത്തിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകൾക്ക് മാത്രമായി ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഏരിയാ പ്രസിഡണ്ട് ടി.വി. രാഖിലയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ KPPA ജില്ലാ സിക്രട്ടറി എം. ജിജീഷ്, ജില്ലാ സിക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം.സുരേഷ്, ടി.വി. ഷഫീഖ്, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അരുൺ രാജ് എ.കെ. സ്വാഗതം പറഞ്ഞ യോഗത്തിൽ രാഗേഷ് തറമ്മൽ വരവ് ചെലവ് കണക്കും, എം.കെ. ശ്രീമണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിദ്യ പി.വി, അജയ് കുമാർ, രവി നവരാഗ്, എന്നിവർ സംസാരിച്ചു.
പുതിയ ഏരിയാ ഭാരവാഹികളായി രാഖില ടി.വി. പ്രസിഡണ്ട് അരുൺ രാജ് എ.കെ. സിക്രട്ടറി, രാഗേഷ് തറമ്മൽ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മന്ദമംഗലം കരിപ്പള്ളി വീട്ടിൽ ലീല അന്തരിച്ചു

Next Story

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവം 2026 ജനുവരി 1 മുതൽ ജനുവരി 4 വരെ

Latest from Local News

സർക്കാർ നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കരുത് കെ.പി.പി.എ

കൊയിലാണ്ടി : കേരള സർക്കാർ പുതുക്കി നിശ്ചയിച്ച മിനിമം വേതനം സ്വകാര്യ ഫാർമസിസ്റ്റുകൾക്ക് നിഷേധിക്കുന്ന ഔഷധ വ്യാപാരികളുടെ നടപടിയിൽ കേരള പ്രൈവറ്റ്

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി

കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി

നന്തി–കിഴുർ റോഡ് അടയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗാദ് കരാർ കമ്പനി ഓഫീസ് ഉപരോധിച്ചു

NH 66 നിർമാണത്തിൻ്റ ഭാഗമായി നന്തി -കിഴുർ റോഡ് അടക്കപ്പെടുന്ന തിരുമാനം NH അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 30 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.എല്ല് രോഗ വിഭാഗം  ഡോ :

സഹകരണ വകുപ്പിൻ്റെ അനാസ്ഥയ്‌ക്കെതിരെ രജിസ്ട്രാറുടെ കാര്യാലയത്തിലേക്ക് മാർച്ചും ഉപരോധവും നടത്തി

സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാരെ ദ്രോഹിക്കുന്ന സഹകരണ വകുപ്പിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ