എറണാകുളം ടു ബെംഗളൂരു വന്ദേഭാരത് ഉടൻ ഓടിത്തുടങ്ങും; പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി

യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കുന്നു. മലയാളികളുടെ ഒരുപാട് കാലത്തെ ആവശ്യമാണ് ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണൻ്റെ പ്രഖ്യാപനത്തോടെ നിറവേറുന്നത്.

ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനമാണിത്. ജോലി സംബന്ധിച്ചും പഠനകാര്യവുമായി ബന്ധപ്പെട്ടും ബെംഗളൂരുവിൽ ഒരുപാട് മലയാളികൾ താമസിക്കുന്നുണ്ട്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും.

അതേസമയം, യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് മറ്റൊരു പ്രത്യേകത. തമിഴ്‌നാട്ടിലെ കോഴമ്പത്തൂരിലെ സന്ദർശനത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പ്രഖ്യാപനം. “എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഉടൻ വരും. കോയമ്പത്തൂർ, സേലം, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിൽ ട്രെയിൻ സ്‌റ്റോപ്പുകള്‍ ഉണ്ടാകും. കൂടാതെ, കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്ന ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികൾക്കായി ഒരു പുതിയ പ്രതിദിന ട്രെയിൻ സർവീസ് ആരംഭിക്കും” -അദ്ദേഹം പറഞ്ഞു.
ട്രെയിൻ രാവിലെ 5 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളത്ത് എത്തുന്ന രീതിയില്‍ ആയിരിക്കുമെന്നാണ് സൂചന. മടക്ക യാത്രയില്‍ രാത്രി 11 മണിക്ക് ബെംഗളൂരുവിൽ എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ രണ്ട് സ്റ്റേഷനുകൾക്കിടയിൽ ആറ് സ്റ്റോപ്പുകൾ ഉണ്ട്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആതിഥേയരായ തിരുവനന്തപുരം സ്വർണ്ണക്കപ്പുയർത്തി

Next Story

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പിസമില്ലെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസ് ഹൈക്കമാൻഡ്

Latest from Main News

ഫ്രഷ്‌കട്ട്: ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും, കലക്ടറേറ്റില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു ; സംഘര്‍ഷത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കും -ജില്ലാ കലക്ടര്‍

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ക്ഷേമ പെൻഷനുകൾ 2000 രൂപയാക്കി

പുതിയ പദ്ധതികൾ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾ 2000മാക്കി വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ക്ഷാമ പെൻഷനുകൾ, സർക്കസ്

പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് കുഴൽമന്ദത്തിന് സമീപം മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം ഇന്ദിര (55) യെയാണ് ഭർത്താവ് വാസു കൊടുവാൾ കൊണ്ടു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച്

സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിന് സിപിഎം വഴങ്ങിയതോടെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഎം വഴങ്ങിയതോടെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍