സംസ്ഥാനത്ത് ഓ​രോ ജി​ല്ല​ക്കും ഔ​ദ്യോ​ഗി​ക പ​ക്ഷി​യും പുഷ്പവും വൃ​ക്ഷ​വും പ്രഖ്യാപിക്കാൻ സർക്കാർ അനുമതി നൽകി

ഓ​രോ ജി​ല്ല​ക്കും ഔ​ദ്യോ​ഗി​ക പ​ക്ഷി​യും പുഷ്പവും വൃ​ക്ഷ​വും പ്രഖ്യാപിക്കാൻ സർക്കാർ അനുമതി. ജി​ല്ല​ത​ല​ത്തി​ൽ സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വേണ്ടിയുള്ളതാണ് പുതിയ പദ്ധതി. അ​വ​യെ ജി​ല്ല സ്പീ​ഷീ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ജി​ല്ല ജൈ​വ​വൈ​വി​ധ്യ മാ​നേ​ജ്​​മെ​ൻ്റ്​ ക​മ്മി​റ്റി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ൻ്റെ ശുപാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീരുമാനം.​ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ൽ സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യിരിക്കും ഇത്.

2023ലെ ​ജൈ​വ വൈ​വി​ധ്യ ഭേ​ദ​ഗ​തി നി​യ​മ പ്ര​കാ​രം ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം, അ​വ​യു​ടെ സു​സ്ഥി​ര ഉ​പ​യോ​ഗം, ജൈ​വ​വൈ​വി​ധ്യം സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം എ​ന്നി​വ ബി.​എം.​സി​ക​ളു​ടെ ചു​മ​ത​ല​ക​ളാ​ണ്. ജൈ​വ​ജാ​തി വൈ​വി​ധ്യം നി​ല​നി​ർ​ത്താ​നും പ്രാ​ധാ​ന്യ​മു​ള്ള​വ​യെ സം​ര​ക്ഷി​ക്കാ​നും കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ മാ​തൃ​ക പ​ദ്ധ​തി​ക​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടു.

കോ​ഴി​ക്കോ​ട് ജി​ല്ല ബി.​എം.​സി​യി​ൽ ജി​ല്ല പു​ഷ്പം, ജി​ല്ല വൃ​ക്ഷം, ജി​ല്ല പൈ​തൃ​ക​വൃ​ക്ഷം, ജി​ല്ല ജീ​വി, ജി​ല്ല ജ​ല​ജീ​വി, ജി​ല്ല പ​ക്ഷി, ജി​ല്ല ചി​ത്ര​ശ​ല​ഭം, ജി​ല്ല മ​ത്സ്യം എ​ന്നി​ങ്ങ​നെ എ​ട്ടു​വി​ഭാ​ഗ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം അ​തി​രാ​ണി, ഈ​യ​കം, ഈ​ന്ത്, ഈ​നാം​പേ​ച്ചി, നീ​ർ​നാ​യ, മേ​നി പൊ​ന്മാ​ൻ, മ​ല​ബാ​ർ റോ​സ്, പാ​താ​ള പൂ​ന്താ​ര​ക​ൻ എ​ന്നി​വ​യെ ജൈ​വ ജാ​തി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ സം​ര​ക്ഷ​ണ പ്രാ​ധാ​ന്യം അ​ർഹി​ക്കു​ന്ന കാ​ഞ്ഞി​രം (ജി​ല്ല വൃ​ക്ഷം), വെ​ള്ള​വ​യ​റ​ൻ ക​ട​ൽ പ​രു​ന്ത് (ജി​ല്ല പ​ക്ഷി), പെ​രി​യ പോ​ള​ത്താ​ളി (ജി​ല്ല പു​ഷ്പം), പാ​ല​പ്പൂ​വ​ൻ ആ​മ (ജി​ല്ല ജീ​വി) എ​ന്നി​വ​യെ ജി​ല്ല ജാ​തി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ അന്തരിച്ചു

Next Story

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ നീക്കം

Latest from Main News

കേരളത്തിലെ വന്ദേഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും

കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കമായി

മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനായി സംസ്ഥാന പോലീസ് സ്വകാര്യ മേഖലയുമായി കൈകോർക്കുന്നു. ‘പോഡ’ (PODA) എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.

ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം 22700 പേർക്കു കൂടി

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു

സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ

വാളയാറിൽ രാം നാരായണനെ അടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദമായ