മണമൽ ചെമ്പിൽ വയൽ അങ്കണവാടിക്കുള്ള ആധാരം കൈമാറി

കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം നഗരസഭ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് പ്രീതി ബാബുവിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ആധാരം ഏറ്റുവാങ്ങി. “ഒരടി മണ്ണിന് വേണ്ടി പോലും മനുഷ്യൻ പരസ്പരം പോരടിക്കുന്ന വർത്തമാനകാലത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി നാടിന് സമർപ്പിക്കുവാൻ തയ്യാറാകുന്നത് മാതൃകാപരമായ സാമൂഹ്യ പ്രവർത്തനമാണ്. ബാബു കല്യാണി, പ്രീതി ബാബു എന്നിവരുടെ കുടുംബം അനുകരണീയമായ പ്രവർത്തിയാണ് കാഴ്ചവെച്ചത്”  സുധാ കിഴക്കേ പാട്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ രജീഷ് വെളത്ത്കണ്ടി നടത്തിയ നിരന്തരമായ പരിശ്രമങ്ങൾക്ക് ഒടുവിലാണ് ഈ സ്വപ്ന സംരംഭം യാഥാർത്ഥ്യമായത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു. രത്നവല്ലി ടീച്ചർ, ഇന്ദിര ടീച്ചർ, മനോജ് പയറ്റ് വളപ്പിൽ, നിജില പറവക്കൊടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അങ്കണവാടി ടീച്ചർ ഉഷ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ ഒന്നിന്

Next Story

അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എഞ്ചിനീയറുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി

കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന്

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി

ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണെന്ന് ജില്ല കളക്ടര്‍

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതല്‍

കണ്ണൂര്‍: ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്. 06575 നമ്പര്‍ പ്രത്യേക