ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ഡിസിസി ഓഫീസിൽ വെച്ച് നടക്കും. വിവിധ വിഭാഗങ്ങളിലെ വിഷയങ്ങൾ ലിറ്റിൽ ആർട്ടിസ്റ്റ് 7 വയസു മുതൽ 10 വയസ് വരെ ‘ഇന്ത്യൻ ഉത്സവങ്ങളുടെ നിറങ്ങൾ’, ജൂനിയർ പെയിൻ്റേഴ്സ് 11 വയസ് മുതൽ 14 വയസ് വരെ ‘എൻ്റെ സ്വപ്ന ലോകം, ടീൻ ക്രിയേറ്റേഴ്സ് 15 വയസ് മുതൽ 18 വയസ് വരെ ‘ഇന്ത്യയെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട്’. എന്നിങ്ങനെയാണ് വിഷയങ്ങൾ. പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ 31 ഉച്ചയ്ക്ക് 2 മണി. കൂടുതൽ വിവരങ്ങൾക്ക്: 9946209608, 9539143269.
