കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ 48 LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു. നഗരസഭ നവീകരിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക പൈതൃക കെട്ടിടം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ .മുഹമ്മദ് റിയാസ് (ഓൺ ലൈനായി ) ഉദ്ഘാടനം ചെയ്തു.പുതുതായി നിർമിച്ച പന്തലും നവീകരിച്ച സ്റ്റേജും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
വിപുലീകരിച്ച കമ്പ്യൂട്ടർ ലാബ് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത് , കെ. ഷിജു, പി വിശ്വൻ മാസ്റ്റർ, നഗരസഭാ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില .സി, ഇന്ദിരകെ.എ., ദൃശ്യ.എം, വി.രമേശൻ മാസ്റ്റർ നാരായണൻ മാസ്റ്റർ,വായനാരി വിനോദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.പി.ടി.എ പ്രസിഡണ്ട് എ .കെ . സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ പി. പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.







