നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ താഴെ വീണ ഇവരെ തോളില്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം കുമ്മങ്കോട്ടെ വലിയ പറമ്പത്ത് പാത്തൂട്ടിയാണ് അതിക്രമത്തിന് ഇരയായത്. രാവിലെ മുറ്റം അടിക്കുമ്പോഴാണ് സംഭവം. ബൈക്കിൽ എത്തിയ ആൾ പാത്തൂട്ടിയെ പിറകിൽ നിന്ന് തള്ളിമാറ്റി മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയിൽ നിലത്ത് വീണ പാത്തൂട്ടിയുടെ വലത് ചുമലിന് പരിക്കേറ്റു. ബഹളം കേട്ട് വീട്ടുകാർ ഓടിവരുന്നതിനിടെ അക്രമി രക്ഷപ്പെട്ടു. വീട്ടമ്മയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് വിധേയയാക്കി. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
