പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആന അവശനിലയിലായി. അവസാന നാളുകളിൽ മരുന്നുകളോട് കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല. കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ളതാണ് കൊമ്പൻ കൊണാർക്ക്‌ കണ്ണൻ.

Leave a Reply

Your email address will not be published.