കെ എസ് എസ് പി എ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു

കെ എസ് എസ് പി എ ചെങ്ങോട്ട്കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം പ്രസിഡണ്ട് പ്രസിഡൻ്റ് ടി.അശോകൻ്റെ അധ്യക്ഷതയിൽ കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം സദാനന്ദൻ വി സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം ടി.സുകുമാരൻ നായർ, മികച്ച വനിത കർഷക പ്രജിന സന്തോഷ്, ഡോ.മഞ്ജു പെരുമ്പിൽ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. സംഘടനയിൽ
പുതിയതായി അംഗത്വമെടുത്തവർക്കു സ്വീകരണവും നല്കി.

ബ്ലോക് കോൺഗ്രസ് പ്രസിഡൻ്റ് മുരളീധരൻ തൊറോത്ത്, സംഘടന സംസ്ഥാന കൗൺസിൽ അംഗം മുത്തു കൃഷ്ണൻ പി, ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി പി. പ്രമോദ് കൊയിലാണ്ടി നിയോജക മണ്ഡലം വനിത ഫോറം പ്രസിഡണ്ട് ഇന്ദിര ഹരിദാസ്, ബാലൻ ഒതയോത്ത്, ബാബുരാജ് പി, വി.എൻ.സരള ടീച്ചർ’, യു.ഗംഗാധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

രഘുനാഥ് പടിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചന്ദ്രൻ കാർത്തിക നന്ദി പറഞ്ഞു. ഉച്ചക്കു ശേഷം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു നയിച്ച ആരോഗ്യ ക്ലാസും നടന്നു. പുതിയ ഭാരവാഹികളായി രമേശൻ.കെ (പ്രസി.), രഘുനാഥ് പറമ്പിൽ (സെക്രട്ടറി), ഗംഗാധരൻ യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മൂടാടി ഗ്രാമപഞ്ചായത്തിലെ വലിയ മലയിൽ നിർമ്മിച്ച വനിത വ്യവസായ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

Next Story

സംസ്ഥാനത്ത്  സ്വർണവില കുറഞ്ഞു; പവന് 90,000 ത്തിന് താഴെ

Latest from Local News

നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം

നാദാപുരത്ത് വീട്ടമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമം. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. പിടിവലിക്കിടെ

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട അവഗണന നേരിടുന്ന പാളപ്പുറം കുന്ന് നിവാസികളുടെ റോഡ് എന്ന സ്വപ്നം ജനകീയ കമ്മിറ്റിയിലൂടെ യാഥാർത്ഥ്യമായി

വർഷങ്ങളായി അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന പതിനഞ്ചാം വാർഡ് കുരുടിമുക്ക് – പാളപ്പുറം കുന്ന് പ്രദേശവാസികളുടെ കഠിന പ്രയത്നത്തിന്റെ ഭാഗമായി റോഡ്

പി. യം. സദാനന്ദൻ അനുസ്മരണ യോഗം ഡി.സി.സി. പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

കീഴരിയൂരിലെ കോൺഗ്രസ് നേതാവും നടുവത്തൂർ ശിവക്ഷേത്രസംരക്ഷണ സമിതി വൈ: പ്രസിഡന്റുമായ പി യം. സദാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനം ഡി.സി.സി. പ്രസിഡന്റെ