പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്കും യുഡിഎഫ് പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിനു നേതൃത്വം നൽകിയ വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിൻ്റെ നടുവണ്ണൂരിലെ വീട്ടിലേക്ക് 30ന് രാവിലെ 10.30ന് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന് പ്രസിഡൻ്റ് ആർ.ഷഹിൻ അറിയിച്ചു.
പൊലീസ് അതിക്രമത്തിന് നേതൃത്വം നൽകിയ വടകര ഡിവൈഎസ്‌പി ആർ. ഹരിപ്രസാദിനെ സസ്പെൻഡ് ചെയ്യണമെന്നും ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് ലാത്തികൊണ്ട് അടിച്ച ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നതെന്ന് ആർ.ഷഹിൻ പറഞ്ഞു.







