ചേമഞ്ചേരി: ഇന്ന് രാവിലെ ഏഴ് മണിയോടെ ചേമഞ്ചേരി താഴത്തയിൽ അഖിലേഷ് എന്നയാളുടെ വീട്ടിലെ എഎൽപിജി ഗ്യാസ് ലീക്കായത്,
വിവരം ലഭിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഘം എത്തി ഗ്യാസ് ചോർച്ച നിയന്ത്രിച്ച് സ്ഥിതി സാധാരണയാക്കി. കൂടുതൽ അപകടസാധ്യതകളില്ലെന്ന് ഉറപ്പുവരുത്തിയതായി അധികൃതർ അറിയിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് മജീദ് എം.ന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ. എൻ., ബിനീഷ് കെ., നിധിപ്രസാദ് ഇ. എം., ഷാജു കെ. കൂടാതെ ഹോം ഗാർഡ് രാജേഷ് കെ. പി. എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.







