മേപ്പയ്യൂർ: മേപ്പയ്യൂർ-ചെറുവണ്ണൂർ റോഡ് തകർന്ന് യാത്രാ ദുഷ്കരമായി.മേപ്പയ്യൂർ മുതൽ ചെറുവണ്ണൂർ വരെയുള്ള ഒട്ടുമിക്ക പ്രദേശങ്ങളും കുണ്ടും കുഴിയുമായതിനാൽ ഇരു ചക്രവാഹന യാത്ര പോലും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.കൂടാതെ ജൽ ജീവൻ മിഷൻ പൈപ്പ് ഇടാൻ ജെ.സി.ബി ഉപയോഗിച്ച് റോഡ് മുറിച്ചതിനാലും ഇവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മേപ്പയ്യൂർ എടത്തിൽ മുക്ക് കുന്നിയുള്ളതിൽ മുക്ക് ഭാഗം മഴ പെയ്താൻ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.തിരുവള്ളൂർ, ആവള, തോടന്നൂർ, പള്ളിയത്ത് പ്രദേശങ്ങളിൽ നിന്ന് കോഴിക്കോട് എത്തിപ്പെടാൻ എളുപ്പവഴിയാണ് ഈ റോഡ്.മേപ്പയ്യൂർ ചെറുവണ്ണൂർ റോഡ് നവീന രീതിയിൽ നവീകരിച്ച് ഗതാഗത യോഗ്യമാക്കുവാൻ അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് മുജീബ് കോമത്ത് ആവശ്യപ്പെട്ടു.
Latest from Local News
കൊയിലാണ്ടി തീരദേശ റോഡ് ഹാർബർ എൻജിനീയർ സതീശനുമായി തീരദേശ സംരക്ഷണ സമരസമിതി ചർച്ച നടത്തി. തീരദേശ റോഡിന്റെ പണി ജനുവരി 25ന്
സി. ഹബീബ് കോയ തങ്ങൾ (75) അന്തരിച്ചു. റിട്ട. അറബിക് അധ്യാപകനും (പുറക്കാട് സൗത്ത് എൽ.പി സ്കൂൾ ) തിക്കോടി ശാഖാ
ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഡിസംബര്‍ 25ന് വൈകീട്ട് ഭക്തിഗാനസുധ, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു കാഞ്ഞിലശ്ശേരി
തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍
കണ്ണൂര്‍: ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്. 06575 നമ്പര്‍ പ്രത്യേക







