യുഡിഎഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടുകാലത്തെ എൽ.ഡി.എഫിന്റെ കുത്തഴിഞ്ഞ ദു:ർഭരണത്തിനെതിരെ “കുറ്റവിചാരണ യാത്ര” നടത്തി. നന്തിയിൽ നടന്ന സമാപന സമ്മേളത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ പ്രവീൺകുമാർ നിർവഹിച്ചു. ഇടതുപക്ഷം വിജയിക്കുന്നതിന് വേണ്ടി പല പഞ്ചായത്തുകളിലും വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയതായി അദ്ദേഹം ആരോപിച്ചു. പഞ്ചായത്ത് ഭരണത്തിൽ മാറ്റം മൂടാടിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ യൂത്ത് ലീഗിൻ്റെ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ: ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.സി.കെ അബൂബക്കർ , രൂപേഷ് കൂടത്തിൽ, വി.പി ഭാസ്കരൻ ,മഠത്തിൽ അബ്ദുറഹ്മാൻ, പപ്പൻ മൂടാടി,രാമകൃഷ്ണൻ കിഴക്കയിൽ, കെ.രാമചന്ദ്രൻ മാസ്റ്റർ, ആർ.നാരായണ മാസ്റ്റർ, വി.ടി സുരേന്ദ്രൻ, തടത്തിൽ അബ്ദുറഹ്മാൻ, റിയാസ് കെ.കെ, അബ്ദുറഹ്മാൻ വർദ്ധ്, ജാനിബ്,തൻവീർ കൊല്ലം , പി.കെ മുഹമ്മദലി എന്നിവർ സംസാരിച്ചു. യാത്രക്ക് ബാബു മാസ്റ്റർ എടക്കുടി, രാമകൃഷ്ണൻ പൊറ്റക്കാട്ട്, മുഹമ്മദലി മുതുകുനി, പി.വി.കെ അഷറഫ്, നൗഫൽ കോവുമ്മൽ, റഷീദ് കൊളാരി, മുരളീധരൻ സി.കെ, രജിസജേഷ്, രേഷ്മ ചെട്ട്യാംകണ്ടി, സുഹറഖാദർ , ഫൗസിയ മുത്തായം എന്നിവർ നേതൃത്വം നൽകി
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 28-10-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ
കെ എസ് എസ് പി എ ചെങ്ങോട്ട് കാവ് മണ്ഡലം വാർഷിക സമ്മേളനം ശ്രീ രാമാനന്ദ സ്കൂൾ ഹാളിൽ നടന്നു. മണ്ഡലം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് 4.00 PM
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ
നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.







