കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്‌കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ സത്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ എ ഇന്ദിര ടീച്ചര്‍, കെ ഷിജു മാസ്റ്റര്‍, ഇ കെ അജിത്ത് മാസ്റ്റര്‍, സി പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വത്സരാജ് കേളോത്ത്, വാര്‍ഡ് കൗണ്‍സിലര്‍ വി എം സിറാജ്, ചോയിക്കുട്ടി, ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു. അങ്കണവാടി വിദ്യാര്‍ഥികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.
