കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ. എം രാജീവൻ ആവശ്യപ്പെട്ടു. കെ. കെ. ഫാറൂഖ്, റിയാസ് അബൂബക്കർ, ടി. പി. ഇസ്മായിൽ, സൗമിനി മോഹൻദാസ്, റോസ് ബന്നറ്റ്, പ്രബീഷ് കുമാർ, ജെസ്‌ന, ബേക് നേതാക്കളായ മനീഷ് നാഫി എന്നിവർ സന്ദർശിച്ചു. റോസ് ബെന്നറ്റ് ബ്യൂട്ടിപാർലർ, കൊയിലാണ്ടി സ്റ്റോർ, ബീ കേക്ക്, ഉസ്താദ് ഹോട്ടൽ എന്നീ കടകളിലാണ് ഇന്നലെ മോഷണം നടന്നത്.
