മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി നിയമപാലകരെ അറിയിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡണ്ടിന്റെ ശ്രമത്തെ അപലപിച്ചും പ്രതിയെ അറസ്റ്റ് ചെയ്യാത്തിലും പ്രതിഷേധിച്ച് ബി.ജെ.പി. മണിയൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ഗെയിറ്റിൽ പോലീസ് തടഞ്ഞു. ബി.ജെ.പി. വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡൻ്റ് പ്രിബേഷ് പൊന്നക്കാരി ഉദ്ഘാടനം ചെയ്തു.
മുമ്പും പല ആരോപണങ്ങൾക്കും വിധേയനായ വ്യക്തിയെ സംരക്ഷിക്കാനുള്ള പഞ്ചായത്ത് പ്രസിഡണ്ടിന്റെ ശ്രമം ജനങ്ങളോട് ചെയ്യുന്ന കടുത്ത വഞ്ചനയാണെന്നും സത്യപ്രതിജ്ഞ ലംഘനമാണന്നും അദ്ദേഹം സൂചിപ്പിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് ദീപ പെരുവട്ടൂർ, രജീഷ് മാങ്ങിൽ ക്കൈ, ഒ.പി ദിലീപൻ, കെ.കെ മോഹനൻ, സി.വിജിത്ത്, ടി.വി. ഭരതൻ, സജിത്ത് പൊറ്റുമ്മൽ, ശ്രീജിത. കെ, റിജീഷ് മാങ്ങിൽ കൈ, സത്യൻ മന്തരത്തൂർ, വിനീത് പുഷ്കരൻ പി. ഗിജേഷ് കെ.സി. ബീന മണിയൂർ എന്നിവർ സംസാരിച്ചു.







