ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് നാടിന്റെ യാത്രാമൊഴി

അരിക്കുളം: ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ താലൂക്ക് സെക്രട്ടറിയായിരുന്ന സതീശൻ ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പിൽ എറണാകുളത്ത് സീനിയർ സുപ്രണ്ട് തസ്തികയിൽ ജോലി ചെയ്തു വരികയായിരുന്നു. വിരമിക്കാൻ ആറ് മാസം കൂടി ബാക്കിയുള്ളപ്പോഴാണ് മരണം സംഭവിച്ചത്.

അരിക്കുളം ശ്രീരഞ്ജിനി കലാലയം, പ്രിയദർശിനി കൾച്ചറൽ സെന്റർ എന്നിവയുടെ ഭാരവാഹിത്വം വഹിച്ചിരുന്ന സതീശൻ മികച്ച സംഘാടകനുമായിരുന്നു. അരിക്കുളത്ത് നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. രാമചന്ദ്രൻ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പ്രഭാകരൻ, വി.വി.എം. ബഷീർ, സി.രാമദാസ്, രാധാകൃഷ്ണൻ എടവന, അഷറഫ് വെള്ളോട്ട്, സാജിദ് അഹമ്മദ്, എൻ.കെ. ഉണ്ണികൃഷ്ണൻ, സി.രാഘവൻ, സത്യൻ തലയഞ്ചേരി, കെ.ടി. ശ്രീധരൻ, പി.കെ. അൻസാരി, കെ. അഷറഫ്, ഒ.കെ.ചന്ദ്രൻ, പി.കെ.മുഹമ്മദലി, ലതേഷ്, അനിൽകുമാർ അരിക്കുളം, തങ്കമണി ദീപാലം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, ബിനി മഠത്തിൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത കെ പൊറ്റയിൽ, കെ.കെ. ബാലൻ, ബീന വരമ്പിച്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

Next Story

മണിയൂർ പഞ്ചായത്തിൽ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി

Latest from Local News

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണെന്ന് ജില്ല കളക്ടര്‍

തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതല്‍

കണ്ണൂര്‍: ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്. 06575 നമ്പര്‍ പ്രത്യേക

നെസ്റ്റ് പാരന്റ് എംപവർമെന്റ് പ്രോഗ്രാം – ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ്

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC) നടപ്പിലാക്കുന്ന ‘പാരന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.