കൊയിലാണ്ടി നഗരസഭയിലെ കണയങ്കോട് വഴിയോര വിശ്രമ കേന്ദ്രവും യു.കെ ഡി. സ്മാരക സാംസ്കാരിക കേന്ദ്രവും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഷിജു മാസ്റ്റർ, നിജില പറവക്കൊടി, പ്രജില.സി, ഇ കെ അജിത് മാസ്റ്റർ, വത്സരാജ് കേളോത്ത്, ഇന്ദിര ടീച്ചർ, ചോയിക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
വാർഡ് കൗൺസിലർ സിറാജ് വി എം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതവും ശ്രീജേഷ് നന്ദിയും പറഞ്ഞു. തുടർന്ന് അങ്കണവാടി കുരുന്നുകളും കുടുംബശ്രീ പ്രവർത്തകരും കലാപരിപാടികൾ അവതരിപ്പിച്ചു. സൂര്യ ഇവൻസ് കലിക്കറ്റ് അവതരിപ്പിച്ച സംഗീതവിരുന്നും ഏറെ ശ്രദ്ധേയമായി.







