ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വീണ്ടെടുത്ത സ്വർണ്ണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം

/

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വീണ്ടെടുത്ത സ്വർണ്ണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. സ്വർണ്ണത്തിന്റെ കാലപ്പഴക്കം എത്രത്തോളമുണ്ടെന്ന് ഈ പരിശോധനയിലൂടെ നിർണ്ണയിക്കാനാകും. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്ത 176 ഗ്രാമിന്റെ 9 ആഭരണങ്ങളും സ്വർണ്ണനാണയങ്ങളുമാണ് പരിശോധനയ്ക്ക് അയക്കുന്നത്.

പോറ്റി സ്മാർട്ട് ക്രിയേഷൻസുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും എസ്ഐടി അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പോൺസർഷിപ്പ് രേഖകളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ഈ സ്‌പോൺസർഷിപ്പിന്റെ യഥാർത്ഥ ഉറവിടവും സംഘം പരിശോധിക്കും. ഗോവർധന്റെ ശബരിമലയിലെ ഇടപാടുകളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിച്ചിരുന്നു. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്ഐടി പരിശോധിച്ചു. കേരളത്തിൽ മാത്രമല്ല, ബെംഗളൂരുവിലും പോറ്റി കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. പോറ്റി ബെംഗളൂരുവിൽ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബെംഗളൂരുവിൽ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച പി പി ദിവ്യയ്ക്കും ടി വി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് കുടുംബം

Next Story

പിഎം ശ്രീ വിവാദം; ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തും

Latest from Main News

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം കണ്ടെത്താൻ ഇന്ന് മുതൽ പ്രത്യേക സ്‌ക്വാഡ് പരിശോധന

ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ആണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പേര്  കേന്ദ്ര

ഹർഷിനക്ക് ചികിത്സാ സഹായം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി

പ്രസവ ശസ്ത്രക്രിയക്കിടയിൽ വയറ്റിൽ കത്രിക അകപ്പെട്ട് ദുരിതം പേറി ജീവിച്ച ഹർഷിന പിന്നീട് അവരുടെ ശരീരത്തിൽ നിന്ന് കത്രിക പുറത്തെടുക്കുന്നതിന് നടത്തിയ