കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ ലഭിച്ചു കൊണ്ടിരുന്ന അഡീഷണൽ അലവൻസ് വെട്ടിക്കുറച്ച സർക്കാർ നിലപാടിലും പ്രതിഷേധിച്ചുകൊണ്ടാണ് ഭരണകക്ഷി ഭേദമന്യേ ആറ് സംഘടനകൾ ഈ മാസം 28,29 തീയതികളിൽ പണിമുടക്ക് സമരത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. സി.ഐ.ടി.യു നേതൃത്വം നൽകുന്ന രണ്ട് സംഘടനകളാണ് ഈ മാസം 28ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന രണ്ട് സംഘടനകളും എ. ഐ. ടി. യു. സി സംഘടനകളുമാണ് 29 ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതും 14 ജില്ലയിലും വെയർ ഹൗസുകൾ കേന്ദ്രീകരിച്ച് മാർച്ച് ധർണ്ണയും നടത്തുന്നതിനും തീരുമാനിച്ചിട്ടുള്ളത്. 29 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാൻ ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ഉൽഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് സി.കെ ഗിരീഷ് കുമാർ വഹിച്ചു ജില്ലാ സെക്രട്ടറി കെ പ്രദീപ് സംസ്ഥാന കമ്മിറ്റി മെമ്പർ പ്രഭീഷ് പി ടി , റെജിമോൻ ടി ടി, എം ശിവശങ്കരൻ,സുജേഷ് എം എസ് , ടി നിഗിൽ സംസാരിച്ചു
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ
കൊയിലാണ്ടി: “വികലമാക്കരുത് വിവാഹ വിശുദ്ധി” എന്ന പ്രമേയത്തിൽ എം.ജി.എം. നടത്തിയ കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ
അരിക്കുളം: കെ.ജി.ഒ.യു. താലൂക്ക് ഭാരവാഹിയും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിൽ സീനിയർ സുപ്രണ്ടുമായ ( എറണാകുളം) അരിക്കുളം കൊല്ലിയേരി സതീശൻ (







