മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ

മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ നിർവഹിച്ചു .വാർഡ് മെമ്പർ പപ്പൻ മൂടാടി അധ്യക്ഷത വഹിച്ചു മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മുഖ്യാതിഥിയായി. ബാബു മാസ്റ്റർ, സത്യൻ മാസ്റ്ററും സ്വാഗതഗാനം ആലപിച്ചു പിടിഎ പ്രസിഡണ്ട് ഷൈനു, എസ്എംസി ചെയർമാൻ രവി, എം പി ടി എ പ്രസിഡന്റ് റിഷാന,എസ് എസ് ജി ചെയർമാൻ രാജൻ ചേനോത്ത് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 12 സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
ബാല കലോത്സവത്തിൽ വീരവഞ്ചേരി എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വൻമുഖം എളമ്പിലാട് എം എൽ പി സ്കൂളും ജി എച്ച് എസ് വൻമുഖവും രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുറക്കൽ പാറക്കാട് ജിഎൽപി സ്കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തിൽ വീരവഞ്ചേരി എൽപി സ്കൂളും വൻമുഖം എളമ്പിലാട് എം എൽ പി സ്കൂളും ഓവറോൾ ചാമ്പ്യന്മാരായി. ജി എച്ച് എസ് വൻമുഖം മുചുകുന്ന് നോർത്ത് യു പി സ്കൂളും രണ്ടാം സ്ഥാനവും മുചുകുന്ന് യുപി സ്കൂളും വൻമുകം കോടിക്കൽ
എം യുപി സ്കൂളും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ അധ്യക്ഷത വഹിച്ച സമാപനചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി അഖില, വാർഡ് മെമ്പർ ശ്രീ ഷഹീർ, പിടിഎ പ്രസിഡണ്ട് ഷൈനു, ശ്രീ രാജൻ ചേനോത്ത്, ഭാസ്കരൻ മാസ്റ്റർ, എ കെ എം ബാലകൃഷ്ണൻ, റിനു ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു. കലോത്സവ ലോഗോ തയ്യാറാക്കിയ കീഴരിയൂർ എം എൽ പി സ്കൂളിലെ അധ്യാപകൻ അൻസാർ മാസ്റ്റർക്ക് ഉപഹാരം സമർപ്പിച്ചു.ഒന്ന് രണ്ട്, മൂന്ന് സ്ഥാനം നേടിയ സ്കൂൾ കൾക്കുള്ള ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കുട്ടികൾ ക്കുള്ള മൊമന്റൊയും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു
ഹെഡ്മിസ്റ്റേഴ്സ് സി കെ ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈലു ടീച്ചർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ

പി.എം.ശ്രീ ധൃതി കാണിച്ചത് ആശങ്കാജനകം -എം.ജി.എം

കൊയിലാണ്ടി: “വികലമാക്കരുത് വിവാഹ വിശുദ്ധി” എന്ന പ്രമേയത്തിൽ എം.ജി.എം. നടത്തിയ കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ

ബെവ്‌കോ ജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക്

കോഴിക്കോട് :ബെവ്‌കോ ചില്ലറ വില്പനശാലകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് മാനേജ്മെന്റ് ശുപാർശ പ്രകാരമുള്ള അഡീഷണൽ അലവൻസ് വർദ്ധിപ്പിച്ച് നൽകാത്തതിലും നിലവിൽ