തുലാപ്പത്ത് : ഇനി ക്ഷേത്ര മുറ്റങ്ങളിൽ തിറയാട്ടങ്ങളുടെ ചിലമ്പൊലി ഉയരും

തുലാപ്പത്ത് പിറക്കാൻ ഒരു നാൾ ബാക്കി നിൽക്കെ കാവുകളിലും ക്ഷേത്രമുറ്റങ്ങളിലും ഇനി കാൽചിലമ്പൊലികൾ ഉയരുകയായി. തുലാപ്പത്ത് മുതലാണ് ദേശ കാവുകളിലും അമ്പലങ്ങളിലും തിറയാട്ടങ്ങൾ തുടങ്ങുക. തിങ്കളാഴ്ചയാണ് തുലാപ്പത്ത്. മിക്ക അമ്പലങ്ങളിലും വഴിപാടായി നട്ടത്തിറയും വെള്ളാട്ടും കെട്ടിയാടുന്നത് തുടങ്ങിയിട്ടുണ്ട്. കാലങ്ങളായി ഉള്ളിയേരി ആന വാതിൽ ചൂരക്കാട്ട് അയ്യപ്പക്ഷേത്രത്തിൽ കണ്ണിക്കുകരുമകന്റെ വെള്ളാട്ട് കെട്ടിയാടിയിരുന്ന
ആനവാതിൽ രാരോത്ത് മിത്തൽ നാരായണ പെരുവ ണ്ണാൻ കഴിഞ്ഞ വർഷം മരണപ്പെട്ടതിന്നാൻ ഇത്തവണ മകൻ പ്രജീഷാണ് തിറകെട്ടിയത്.
85 വയസ്സുവരെ എല്ലാവർഷവും മുറത്തറ്റാതെ നാരായണ പെരുവണ്ണാനായിരുന്നു ചുരക്കാട്ടിൽ ക്ഷേത്രത്തിൽ ഈ വെള്ളാട്ട് കെട്ടിയിരുന്നത്.
ഉത്സവകാലത്ത് തൊണ്ണൂറിലധികം ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യവും വെള്ളാട്ടവും നാരായണൻ പെരുവണ്ണാൻ കെട്ടിയാടുമായിരുന്നു.അച്ഛൻ വിട്ടു പിരിഞ്ഞതോടെയാണ് ഈ തിറയാട്ടം കെട്ടിയാടുന്നത് മകൻ പ്രജീഷ് ഏറ്റെടുക്കുകയായിരുന്നു. അച്ഛന്റെ ശിക്ഷണ ത്തിലാണ് മക്കളും തെയ്യം പഠിച്ചത്.
നാരായണ പെരുവണ്ണാൻ അമേരിക്ക, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ തെയ്യവും തിറയും അവതരിപ്പിച്ചിരുന്നു.
മക്കളായ പ്രജിഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്. നിധിഷിന് തെയ്യച്ചമയം തയ്യാറാക്കുന്നതിന് ഫോ‌ക് ലോർ അ അവാർഡ് ലഭിച്ചിട്ടുണ്ട്. നാരായണ പെരുവണ്ണാൻ്റെ സഹോദരങ്ങളായ രാ ഘവനും ചന്തുക്കുട്ടിയും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരായിരുന്നു. അവരുടെ മക്കളായ ശിവൻ, ഷിംജിത്ത്, രാഹുൽ, പത്മൻ എന്നിവരും ഈ രംഗത്ത് സജീവമായുണ്ട്.
കൊയിലാണ്ടി മേഖലയിൽ കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്രോത്സവമാണ് ആദ്യത്തെ പ്രധാന ഉത്സവം.ജനവരി ഒന്നിന് കാലത്ത് കൊടിയേറി ജനവരി നാല് പുലർച്ചെ അവസാനിക്കും.
വിവിധ തെയ്യങ്ങൾ, താലപ്പൊലി, കലശം എന്നിവ ഉണ്ടാവും.

Leave a Reply

Your email address will not be published.

Previous Story

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വില്ലേജായി തുറയൂര്‍

Next Story

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ

മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് സ്കൂളിൽ വച്ച്

മണിയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ നടന്ന പീഠനശ്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു

മണിയൂർ: മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത അതിജീവിതക്ക് സംഘാടകസമിതി മുഖ്യ ഭാരവാഹിയിൽ നിന്ന് ഉണ്ടായ പീഠനശ്രമം പഞ്ചായത്ത് പ്രസിഡണ്ട് ഒത്തുതീർപ്പാക്കാൻ

പടുമരം അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി:കൊയിലാണ്ടി നഗര മധ്യത്തിൽ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ പട്ടുമരം അപകട ഭീഷണി ഉയർത്തുന്നു. ഈ മരം ദേശീയപാതയിലേക്ക് ചാഞ്ഞുനിൽക്കുകയാണ്.തൊട്ടടുത്തു തന്നെയാണ്

റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിലും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിലും സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി മേഖല പ്രതിഷേധിച്ചു

കൊയിലാണ്ടി : കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിലും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസ് നടപ്പിലാക്കാത്തതിനും സീനിയർ സിറ്റിസൺസ് ഫോറം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ26 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും 1. യൂറോളജി വിഭാഗം  ഡോ : സായി വിജയ്