ചേളന്നൂർ: ചിത്രകാരനും ശിൽപ്പിയും കെ ജി ഹർഷന്റെ സ്മരണാർത്ഥം ചേളന്നൂർ അമ്മംമലയിൽ താഴം പുതിയേടത്ത് താഴം റോഡിന് കെ.ജി ഹർഷൻ റോഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗൗരി പുതിയോത്ത് അധ്യക്ഷയായി ചടങ്ങിൽ കെ.ജി ഹർഷൻ്റെ സഹധർമ്മിണി ഷീജ ഹർഷൻ മകൾ വർണ്ണപ്രിയരോഹിത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി. സുരേഷ്, പി.കെ.കവിത , സി.പി. നൗഷീർ, വാർഡ് മെമ്പർമാരായ , വി.എം. ഷാനി, എൻ രമേശൻ, ഇ.എം. പ്രകാശൻ, പി.എം. വിജയൻ, എ. ജെസിന, ശ്രീകല ചുഴലിപ്പുറത്ത് സിനി സൈജൻ, കലാമണ്ഡലം സത്യവൃതൻ മാസ്റ്റർ, ഷൈജു വി.ടി, ആർട്ടിസ്റ്റ് സുബീഷ്, വി.പി പ്രദീഷ് കെജി ആർട്സ്, രാഗേഷ് ഇ, എൻ.ശ്യാം കുമാർ മാസ്റ്റർ, പി.സന്തോഷ് എന്നിവർ സംബന്ധിച്ചു. കെ.ജി അനുസ്മരണ സമിതി ചെയർമാൻ എം. അനിൽകുമാർ സ്വാഗതവും കൺവീനർ പി. റിജിൻ പണിക്കർ നന്ദിയും പറഞ്ഞു.
