മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം ചെറിയ മഴക്ക് പോലും നന്തി ടൗണും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നന്തി കോടിക്കൽ ബീച്ച് റോഡ് പൂർണമായും തകർന്നിട്ട് കാൽനടപോലും ദുസ്സഹമായിട്ട് മാസങ്ങൾ കഴിഞ്ഞു. പഞ്ചായത്ത് വേണ്ട രീതിയിൽ ഫണ്ട് അനുവദിക്കാതെയും തൽകാലിക പരിഹാരത്തിന് 5 ലക്ഷം രൂപ അനുവദിച്ചെങ്കിലും മനപൂർവ്വം പണി വൈകിപ്പിക്കുന്ന സംഭവത്തിലും പരാജയ ഭീതി മുന്നിൽ കണ്ട് വ്യാപകമായി യു.ഡി.എഫ് പ്രവർത്തകരുടെ വോട്ടുകളും പഞ്ചായത്ത് തള്ളിച്ച് കൊണ്ടിരിക്കുന്നതിലും പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പഞ്ചായത്ത് ഓഫീസിന് മുൻവശം മാർച്ച് പൊലീസ് തടഞ്ഞു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.കെ റിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. തടത്തിൽ അബ്‌ദുറഹ്‌മാൻ, വർദ് അബ്‌ദുറഹ്‌മാൻ, യു.കെ ഹമീദ്, ടി.കെ നാസർ, റഫീഖ് പുതലത്ത്, ഷിഹാസ് ബാബു, ഫൈസൽ നന്തി, എവി ഉസ്‌ന, സുഹറ ഖാദർ, സിനാൻ ഇല്ലത്ത്, തുഫൈൽ വരിക്കോളി, കെ.പി മൂസ എന്നിവർ സംസാരിച്ചു. റബിഷ് പുളിമുക്ക് സ്വാഗതവും ജിഷാദ് വിരവഞ്ചേരി നന്ദിയും പറഞ്ഞു.