പന്തലായനിയില്‍ വയോധികയുടെ ദുരൂഹ മരണം,കൊലപാതകമാണോയെന്ന് സംശയം, പോലീസ് അന്വേഷണം ഊര്‍ജ്ജിതം

കൊയിലാണ്ടി പന്തലായനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ മരണത്തില്‍ സംശയം. മുത്താമ്പി റോഡിലെ അണ്ടര്‍പാസില്‍ നിന്നും കൊല്ലം ഭാഗത്തേക്കുളള സര്‍വ്വീസ് റോഡിന് സമീപം താമസിക്കുന്ന തിയ്യത്ത് സൗദാമിനി(73) യെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമാണെന്നാണ് വിശ്വസിച്ചിരുന്നതെങ്കിലും മൃതദേഹത്തില്‍ കാണപ്പെട്ട ചില പരിക്കുകളും ചോരപ്പാടുകളുമാണ് മരണകാരണം കൊലപാതകമാണോയെന്ന സംശയം ഉണ്ടാക്കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌ക്കരിച്ചു.

സൗദാമിനി അവിവാഹിതയാണ്. ഇവരോടൊപ്പം താമസിച്ച സഹോദരി പത്മിനി അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. അതു കൊണ്ട് സൗദാമിനി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ ചായ കൊണ്ടു കൊടുക്കാന്‍ അയല്‍വാസി എത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എല്ലാ വശവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സി.ഐ അഭിലാഷ് ഡേവിഡ്

Next Story

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Latest from Local News

കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-12-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്  ഗവ.മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10.12.25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്: കോഴിക്കോട് വലിയമുന്നേറ്റം കാഴ്ചവെക്കും

കോഴിക്കോട്: സംസ്ഥാനത്ത് ഇടത് തരംഗം വ്യക്തമായതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പ്രചാരണ സമയത്തെ ജനപങ്കാളിത്തം തന്നെ എൽഡിഎഫിനുള്ള ജനവിശ്വാസത്തിന്റെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ അന്തരിച്ചു

കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ (84) അന്തരിച്ചു.  കീഴരിയൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ്‌ പ്രവർത്തകനും, കീഴരിയൂരിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുണ്ട്.