ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു അറസ്റ്റില്‍. ഇന്നലെ രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കും. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ ഇയാൾ സസ്പെൻഷനിലാണ്. ചോദ്യം ചെയ്ത് വിട്ടയക്കും എന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നെങ്കിലും  നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മിനി ദിശ ഹയർ എജുക്കേഷൻ കരിയർ എക്സ്പോ ഒക്ടോബർ 24, 25 തിയ്യതികളിൽ മേപ്പയ്യൂരിൽ

Next Story

‘വികലമാക്കരുത് വിവാഹ വിശുദ്ധി’ കാമ്പയിൻ സമാപനം 26 ന് കൊയിലാണ്ടിയിൽ

Latest from Main News

താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആം ആദ്മി പ്രവർത്തകനും, സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ്

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മസ്കറ്റിൽ സ്വീകരണം നൽകി

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മസ്കറ്റിൽ സ്വീകരണം നൽകി. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്,

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കായംകുളം സ്വദേശി ജോബി ജോർജ് എന്ന റോയിയെയാണ് കോഴിക്കോട് റെയിൽവേ

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിംഗ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക്

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് ഒമ്പത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുടെ മുന്നറിയിപ്പ് ആയ