കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണപ്പോൾ ചരിത്രനേട്ടത്തിൻ്റെ നെറുകയിലാണ് അത്തോളി വേളൂർ ജി.എം യു.പി സ്കൂൾ. എൽ പി, യു പി വിഭാഗങ്ങളിൽ ആകെയുള്ള ഒമ്പത് വിഭാഗങ്ങളിൽ എട്ടിലും ചാമ്പ്യൻഷിപ്പും ഒരു വിഭാഗത്തിൽ റണ്ണറപ്പും നേടിയാണ് വിദ്യാലയം ചരിത്രനേട്ടം കുറിച്ചത്. ഗണിത ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ശാസ്ത്രമേള എന്നിവയിൽ എൽ പി, യുപി വിഭാഗം ചാമ്പ്യൻഷിപ്പ്, സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും യു പി വിഭാഗത്തിൽ റണ്ണറപ്പും ഐ ടി മേളയിൽ യു പി വിഭാഗം ചാമ്പ്യൻഷിപ്പ് എന്നിവ നേടിയാണ് ഉപജില്ല ശാസ്ത്രോത്സവ ചരിത്രത്തിൽ ഒരു വിദ്യാലയം നേടുന്ന എക്കാലത്തെയും മികച്ച നേട്ടം വേളൂർ ജി.എം.യു.പി സ്കൂൾ കരസ്ഥമാക്കിയത്. വിജയികൾക്ക് മികച്ച സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് സ്കൂൾ പി ടി എ യും നാട്ടുകാരും.
Latest from Local News
നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഭിമുഖം ഒക്ടോബര്‍ 27, രാവിലെ
തിരുവങ്ങൂർ : കൊയിലാണ്ടി ഉപ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനറും സ്കൂൾ പ്രിൻസിപ്പലുയ ടി കെ
ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന വി പി മരക്കാർ തൊഴിലാളി പ്രവർത്തനം കച്ചവടവൽക്കരിക്കാത്ത
കയർ പിരിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി ഉള്ളൂർ കടവിന് സമീപമുള്ള കുന്നത്തറ കയർ
മൂടാടി പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത മൂലം ചെറിയ മഴക്ക് പോലും നന്തി ടൗണും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. നന്തി കോടിക്കൽ