നന്തി ബസാർ : സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ വ്യക്തിഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്വയം പ്രതിരോധ പരിശീലന പരമ്പര നന്തി ശ്രീ ശൈലം സത്യ സായി സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വുമൺ നടത്തി. പ്രിൻസിപ്പൽ ഡോ. വി.എസ്. അനിത, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സുനന്ത ജെ. റെഡ്ഡി, വിദ്യാർത്ഥികളായ അനുശ്രീ വിനോദ്, എൻ.വി.ദിയ, പി.എം. നന്ദന എന്നിവർ സംസാരിച്ചു. പിങ്ക് പോലീസ് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർ കെ.കെ.സുനിത പരിശീലനത്തിന് നേതൃത്വം നൽകി.
