വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി -ജസ്റ്റിസ് ആര്‍ ബസന്ത്

വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ഏറെ സഹായകമായെന്നും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കേരള ഹൈകോടതി മുന്‍ ജഡ്ജുമായ ജസ്റ്റിസ് ആര്‍ ബസന്ത്. വിവരാവകാശ നിയമം നടപ്പാക്കിയതിന്റെ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമീഷന്‍ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തലമുറ അടുത്ത തലമുറക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് വിവരാവകാശ നിയമം. അതിനെ കൂടുതല്‍ കരുത്തോടെ ഉപയോഗപ്പെടുത്തണം. വിവരാവകാശ നിയമം രാജ്യത്തിന്റെ ഭരണസംവിധാനത്തിലും രാഷ്ട്രീയത്തിലും വളരെ ആഴത്തിലുള്ള പ്രതിഫലനമാണുണ്ടാക്കിയത്. ഭരണ സുതാര്യതക്കും അഴിമതി കുറക്കാനും നിയമം കാരണമായതായും ഈ നിയമത്തെ ദുരുപയോഗം ചെയ്യാതെ ഗൗരവതരമായി ഉപയോഗപ്പെടുത്താന്‍ പൗരന്മാര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യ വിവരാവകാശ കമീഷണര്‍ വി. ഹരിനായര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ കമീഷണര്‍മാരായ അഡ്വ. ടി.കെ രാമകൃഷ്ണന്‍, ഡോ. എം ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. വിവരാവകാശ കമീഷണര്‍മാരായ ഡോ. കെ എം ദിലീപ് സ്വാഗതവും ഡോ. സോണിച്ചന്‍ പി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

Next Story

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Latest from Local News

മഴ,കുന്ന്യോറ മലയിൽ മണ്ണിടിച്ചിൽ

കനത്ത മഴയെ തുടർന്ന് ദേശിയ പാത നിർമ്മാണത്തിനായി മണ്ണിടിച്ച കൊല്ലം കുന്ന്യോ മലയിൽ മണ്ണിടിച്ചിൽ. സോയില്‍ നെയ്‌ലിംങ്ങ് ചെയ്ത സ്ഥലത്തും കിഴക്ക്

വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലന പരമ്പര

നന്തി ബസാർ : സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ വ്യക്തിഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്വയം പ്രതിരോധ പരിശീലന പരമ്പര നന്തി ശ്രീ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്  ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ

നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി

കൊയിലാണ്ടി : നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടി വച്ചു നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ യുവജനോത്സവത്തിന് സംഘാടക സമിതിയായി.ജി

കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും റാലിയും നടന്നു

കൊയിലാണ്ടി: ‘’അനീതിയുടെ കാലത്തിനു യുവതയുടെ തിരുത്ത്‌” യൂത്ത്‌ ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് കൊണ്ടുള്ള മുനിസിപ്പൽ മുസ്‌ലിം യൂത്ത്‌