മൗണ്ട് എൽബ്രസ് കീഴടക്കിയ സേതുമാധവന് അനുമോദനം

യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയ കോഴിക്കോട്ടുകാരനായ വി.പി. സേതുമാധവനെ ആദരിച്ചു. നാഷണൽ അഗ്രികൾച്ചർ ഡെവലപ്പ്മെൻ്റ് കോപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങ് കോഴിക്കോട് മേയർ ഡോ: ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മൗണ്ട് എൽബ്രസ് കീഴടക്കുന്ന 60 വയസ്സിനുമേൽ പ്രായമുള്ള ആദ്യ മലയാളിയാണ് അദ്ദേഹം.
പ്രസിഡണ്ട് അങ്കത്തിൽ അജയ് കുമാർ അധ്യക്ഷത വഹിച്ചു. എം. അനിൽകുമാർ,പി.സി. കൃഷ്ണകുമാർ,
പി.പി. ഉണ്ണികൃഷ്ണൻ,എ. വിജയൻ, എ.ടി. ബവിത, എം. കൃഷ്ണദാസ്, പി.കെ. വിജയകുമാർ, പി.കിഷൻചന്ദ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.