ചക്കിട്ടപ്പാറയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ പഞ്ചായത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 510 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ ഉണ്ടായത്. 100 കോടിയിലധികം രൂപയാണ് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി ഉപയോഗിച്ചത്. ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്‍കാന്‍ പഞ്ചായത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിഷയാവതരണം എന്നിവ നടന്നു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷനായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ സി കെ ശശി, വി കെ ബിന്ദു, ഇ എം ശ്രീജിത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണിക്കുന്നുമ്മല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി സി സുരാജന്‍, ആസൂത്രണ സമിതി അംഗം പി പി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.