ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വീകരണം നൽകി

ശബരിമല ദർശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സ്വീകരണം നൽകി. രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആൻ്റോ ആൻ്റണി എംപി, കെ യു ജനീഷ് കുമാർ എം എൽ എ, പ്രമോദ് നാരായണ്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

രാഷ്ട്രപതി 11.55 മുതൽ 12.25 വരെ ശബരിമലയിലുണ്ടാകും. വൈകീട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി ഗവർണർ നടത്തുന്ന അത്താ‍ഴ വിരുന്നില്‍ പങ്കെടുക്കും. 23ന് രാവിലെ രാജ്‌ഭവൻ വളപ്പിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വ്യാ‍ഴാ‍ഴ്ച വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട്‌ 4.15ന്‌ കോട്ടയം പാലാ സെൻ്റ് തോമസ്‌ കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്‌ഘാടനം ചെയ്യും. അന്ന് കോട്ടയം കുമരകത്ത് തങ്ങുന്ന രാഷ്ട്രപതി, വെള്ളിയാ‍ഴ്ച എറണാകുളം സെൻ്റ് തെരേസാസ്‌ കോളേജിൻ്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത ശേഷം, 1.20ന്‌ കെച്ചി നേവൽ ബേസിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നാവികസേനയുടെ പ്രത്യേക വിമാനത്തിൽ ദില്ലിയിലേക്ക്‌ മടങ്ങും. 

സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ വെച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനർ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാഷ്ട്രപതി ദർശനം കഴിഞ്ഞ് മടങ്ങുന്നതുവരെ മറ്റു തീർത്ഥാടകർക്ക് നിലയ്ക്കലിനപ്പുറം പ്രവേശനം ഉണ്ടായിരിക്കില്ല. ദർശനം കഴിഞ്ഞ ശേഷം രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി, ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. ഒക്ടോബർ 24-നാണ് രാഷ്ട്രപതി തിരിച്ച് ഡൽഹിക്ക് മടങ്ങുക. രാഷ്ട്രപതിക്ക് ദേവസ്വം ബോർഡിൻ്റെ ഉപഹാരമായി കുമ്പിളിൻ്റെ തടിയിൽ കൊത്തിയെടുത്ത അയ്യപ്പ രൂപം നൽകും.

Leave a Reply

Your email address will not be published.

Previous Story

ശക്തമായ മഴയിൽ ദേശീയ പാതാ നിര്‍മ്മാണ പ്രവൃത്തി കുഴഞ്ഞു മറിഞ്ഞു

Next Story

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി

Latest from Main News

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ചു; 32 പേർക്ക് ദാരുണാന്ത്യം

ബംഗളൂരു: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയിൽ ബസിന് തീപിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ഇന്ന് പുലർച്ചെ

താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. ആം ആദ്മി പ്രവർത്തകനും, സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ്

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മസ്കറ്റിൽ സ്വീകരണം നൽകി

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മസ്കറ്റിൽ സ്വീകരണം നൽകി. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്,

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്‌ജിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കായംകുളം സ്വദേശി ജോബി ജോർജ് എന്ന റോയിയെയാണ് കോഴിക്കോട് റെയിൽവേ

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ്. ഡ്രൈവിംഗ് പഠിക്കുമ്പോൾ തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡിലെ മറ്റ് വാഹനങ്ങൾക്ക്